Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവംബറിൽ വിവാഹം; നാട്ടിലേക്ക് മടങ്ങാനിരിക്കെ ഫുജൈറയിൽ കാർ ഇടിച്ച് 24കാരന് ദാരുണാന്ത്യം

text_fields
bookmark_border
നവംബറിൽ വിവാഹം; നാട്ടിലേക്ക് മടങ്ങാനിരിക്കെ ഫുജൈറയിൽ കാർ ഇടിച്ച് 24കാരന് ദാരുണാന്ത്യം
cancel

ഫുജൈറ: ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫുജൈറയില്‍ കാര്‍ ഇടിച്ച് മൂവാറ്റുപുഴ സ്വദേശി മരിച്ചു. മൂവാറ്റുപുഴ മാറാടി സ്വദേശിയും ഫുജൈറ സിറ്റി സെന്‍ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനുമായ റസ്വിന്‍ റഷീദ് തെള്ളിക്കുന്നേല്‍ (24) ആണ് മരിച്ചത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ചു പോകവേ കാര്‍ ഇടിക്കുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫുജൈറ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്. നവംബറില്‍ കല്യാണം ഉറപ്പിച്ചിരുന്ന റസ്വിൻ, കുറച്ചു ദിവസങ്ങൾക്കകം ലീവിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു. മുഹമ്മദ് ഗരിയ്യ, ഇബ്രാഹിം ആലമ്പാടി, നിഷാദ് വാഫി തുടങ്ങിയ കെ.എം.സി.സി പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. പിതാവ് റഷീദ്. മാതാവ് സീനത്ത്. സഹോദരങ്ങള്‍: റമീസ്, ഫിദ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keralite Killed In Fujairah Accident
Next Story