മുത്തുകൾ കോർത്ത് ചിത്രരചന; ശൈഖ് സായിദിന് ആദരവർപ്പിച്ച് വിദ്യാർഥികൾ
text_fieldsഅബൂദബി: വ്യത്യസ്തമായ കലാസൃഷ്ടിയിലൂടെ രാഷ്ട്രപിതാവിെൻറ ചിത്രം രചിച്ച് അബൂദബി മുസഫയിലെ പ്രൈവറ്റ് ഇൻറർനാഷനൽ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ. മുത്തുകൾ കൊണ്ടും പത്രത്തിെൻറ തുണ്ടുകൾ കൊണ്ടുമുള്ള രണ്ട് ചിത്രങ്ങളാലാണ് ഇവർ ശൈഖ് സായിദിന് ആദരവർപ്പിച്ചത്. സായിദ് വർഷാഘോഷത്തിെൻറ ഭാഗമായാണ് സ്കൂൾ ഫൈനാർട്സ് വകുപ്പിെൻറ നേതൃത്വത്തിൽ 55 വിദ്യാർഥികൾ ചേർന്ന് ചിത്രങ്ങൾ രചിച്ചത്. ആറ് മുതൽ ഒമ്പത് വരെ ഗ്രേഡുകളിലുള്ള വിദ്യാർഥികൾ പെങ്കടുത്ത കലാസൃഷ്ടികൾക്ക് 15 ദിവസമെടുത്തു. ഒരു ദിവസം അഞ്ച് മുതൽ ഏഴ് മണിക്കൂറാണ് ഒാരോ വിദ്യാർഥികളും ചിത്രരചനക്കായി മാറ്റിവെച്ചത്. ആർട്ട് ഇൻസ്ട്രക്ടർ ഡേവിഡ് എബനേസർ മാർഗനിർദേശം നൽകി.
235000 മുത്തുകൾ കൊണ്ടും 412000 പത്രക്കഷ്ണങ്ങൾ കൊണ്ടുമുള്ള രണ്ട് ചിത്രങ്ങളാണ് സ്കൂളിലെ പ്രവേശന കവാടത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ വെളുപ്പ് നിറം സമാധാനത്തെയും കറുപ്പ് നിറം ഇമാറാത്തി പൗരന്മാരുടെ ശക്തിയെയുമാണ് സൂചിപ്പിക്കുന്നതെന്ന് ഡേവിഡ് എബനേസർ പറഞ്ഞു. ചിത്രത്തിലെ ചുവപ്പ് നിറം െഎക്യത്തിന് അടിത്തറയിട്ട മുൻ തലമുറയുടെയും യു.എ.ഇയെ സംരക്ഷിക്കാനുള്ള യജ്ഞത്തിൽ രക്തസാക്ഷികളായവരുടെയും ത്യാഗങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സായിദ് വർഷത്തിൽ ശൈഖ് സായിദിന് ആദരമർപ്പിക്കുന്ന കലാസൃഷ്ടികൾ സമർപ്പിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ ഗിരിജ ബൈജു പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികളെ അഭിനന്ദിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
