മൂന്ന് പതിറ്റാണ്ടടുത്ത പ്രവാസാനുഭവങ്ങളുമായി മുസ്തഫ മടങ്ങുന്നു
text_fieldsദുബൈ: തൃശൂർ ജില്ലയിലെ കേച്ചേരി വെട്ടുകാട് സ്വദേശി ആർ.എ. മുസ്തഫ 28 വർഷത്തെ ഗൾഫ് പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയാണ്.
വീട്ടിലെ പ്രാരബ്ധങ്ങൾക്കിടയിൽ ഉപജീവനമാർഗം നേടി പതിനേഴാമത്തെ വയസ്സിൽ ബോംബെയിലേക്ക് പോവുകയും ഏഴ് വർഷത്തോളം അവിടെ ജോലി ചെയ്യുകയും ചെയ്തു.
പിന്നീട് നാല് വർഷത്തോളം നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്ത ശേഷം 1993ലാണ് ദുബൈയിലെത്തിയത്. ഇവിടെ അൽഷായൻ ജ്വല്ലറിയിൽ ഓഫിസ് ജോലിയാണ് ലഭിച്ചത്.
തുടർന്ന് അതേ കമ്പനിയുടെ മാനേജ്മെൻറിെൻറ കീഴിൽ ആരംഭിച്ച മറീന ഹോമിൽ ജോലി ചെയ്തു വരുകയാണ്.
അടുത്ത മാസം നാലിന് ജോലിയിൽനിന്ന് പിരിയുന്ന ഇദ്ദേഹം തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്. നാട്ടിലെ സാമൂഹിക, സാംസ്കാരിക, മത രംഗത്ത് വളരെ സജീവമായിരുന്നു.
അഞ്ച് വർഷത്തോളമായി വെട്ടുകാട് ഹിദായത്തുൽ ഇസ്ലാം മദ്റസ യു.എ.ഇ കമ്മിറ്റിയുടെ പ്രസിഡൻറായി പ്രവർത്തിച്ചു വരുന്നു.
വെട്ടുകാട് മഹല്ല് യു.എ.ഇ കമ്മിറ്റിയുടെ നിലവിലെ വൈസ് പ്രസിഡൻറ് കൂടിയാണ്. കൂടാതെ നാട്ടിലെ യു.എ.ഇ പൊതു കൂട്ടായ്മയായ വാസയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും കൂടിയാണ്.
ദുബൈ കെ.എം.സി.സി കുന്ദംകുളം മണ്ഡലം, കണ്ടാണശ്ശേരി പഞ്ചായത്ത് എന്നീ കമ്മിറ്റികളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നാട്ടിലെയും ഇവിടത്തെയും ജീവകാരുണ്യരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
ഭാര്യ: ഫാത്തിമ. മക്കൾ: സിദ്ദീഖ് (അക്കൗണ്ടൻറ്, ദുബൈ), സീനത്ത്, അബ്ദുസമദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.