Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുസ്​ലിം ന്യൂനപക്ഷ...

മുസ്​ലിം ന്യൂനപക്ഷ ആഗോള സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
മുസ്​ലിം ന്യൂനപക്ഷ ആഗോള സമിതി രൂപവത്​കരിച്ചു
cancel

അബൂദബി: യു.എ.ഇ തലസ്​ഥാനമായ അബൂദബി ​ആസ്​ഥാനമായി മുസ്​ലിം ന്യൂനപക്ഷ ആഗോള സമിതി രൂപവത്​കരിച്ചു. വിവിധ രാജ്യങ്ങളിലെ മുസ്​ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട്​ അബൂദബിയിൽ സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തെ കുറിച്ച്​ വിശദീകരിക്കാൻ സംഘാടക സമിതി നടത്തിയ വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. 

മേയ്​ എട്ട്​, ഒമ്പത്​ തീയതികളിലാണ്​ സമ്മേളനം. 140 രാജ്യങ്ങളിൽനിന്ന്​ 500ലധികം പ്രതിനിധികൾ പ​െങ്കടുക്കും. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിലെ പ്രമുഖ മുസ്​ലിം വ്യക്​തികളു​െടയും സംഘടനകളുടെയും അഭ്യർഥന മാനിച്ചാണ്​ മുസ്​ലിം ന്യൂനപക്ഷ ആഗോള സമിതി രൂപവത്​കരിച്ചതെന്ന്​ സംഘാടക സമിതി അറിയിച്ചു. മുസ്​ലിം കൗൺസിൽ ഒാഫ്​ എൽഡേഴ്​സ്​ ആണ്​ സമ്മേളനത്തി​​​െൻറ സംഘാടകർ. 

ലോക രാജ്യങ്ങളിൽ മുസ്​ലിം ന്യൂനപക്ഷം അനുഭവിക്കുന്ന പാർശ്വവത്​കരണവും അവകാശനിഷേധവും ചർച്ച ചെയ്യാനും പരിഹാരം നിർദേശിക്കാനുമുള്ള വേദിയായിരിക്കും സമ്മേളനമെന്ന്​ സമ്മേളന ​ചെയർമാൻ ഡോ. അലി ആൽ നു​െഎമി പറഞ്ഞു. ലോകരാജ്യങ്ങളിലെ മുസ്​ലിംകൾ സേവനങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലെല്ലാം വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും അവരവരുടെ സമൂഹവുമായി ​േചർന്നുപോവുക എന്നതാണ്​ അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അവരവരുടെ സമൂഹവുമായി ഇഴുകിച്ചേരാൻ മുസ്​ലിംകളെ സഹായിക്കുക എന്നത്​ ഉത്തരവാദിത്തമായി തങ്ങൾ കാണുന്നു.  ഇസ്​ലാം ഹൈജാക്ക്​ ചെയ്യപ്പെടുകയും വികലമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ചില രാജ്യങ്ങൾ രാഷ്​ട്രീയ താൽപര്യങ്ങൾക്കായി ഇസ്​ലാമിനെ ദുരുപയോഗം ചെയ്യുന്നു. 

നിരവധി ഇരകളാണ്​ ഇതി​​​െൻറ ഫലമായി ഉണ്ടാകുന്നത്​. അവർക്ക്​ സമ്പൂർണ പൗരാവസരങ്ങൾ ലഭ്യമാക്കുക എന്നത്​ ഉത്തരവാദിത്തമായി കാണുന്നു
അമുസ്​ലിം സമൂഹങ്ങളിൽ ജീവിക്കുന്ന മുസ്​ലിംകൾ സംസ്​കാരമുള്ള ഇസ്​ലാമിക പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കണമെന്നതിൽ സമ്മേളനം ഉൗന്നൽ നൽകും.
 മതബന്ധത്തിനും പൗരത്വത്തിനും ഇടയിലുള്ള വൈരുധ്യങ്ങളുമായി ബന്ധപ്പെട്ട അബദ്ധ ധാരണകൾ ഇല്ലാതാക്കി വ്യക്​തത നൽകാനും സമ്മേളനം ശ്രമിക്കുമെന്ന്​ ഡോ. അലി ആൽ നു​െഎമി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmuslim minoritymalayalam news
News Summary - muslim minority-uae-gulf news
Next Story