Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vineeth Venu
cancel
camera_altവിനീത് വേണു

പഴയ തലമുറയേക്കാൾ ശരീര സൗന്ദര്യത്തിന്​ കൂടുതൽ സമയം ക​ണ്ടെത്തുന്നവരാണ്​ യൂത്തൻമാർ. ആരോഗ്യ സം​രക്ഷണത്തിനൊപ്പം മസിലും സിക്​സ്​പാക്കുമെല്ലാം യുവതലമുറക്ക്​ ഹരമാണ്​. യു.എ.ഇയിലെ ഓരോ താമസയിടങ്ങളിലും ജിമ്മുകളും ഹെൽത്ത്​ ക്ലബുകളുമുള്ളതിനാൽ ജിമ്മനാകാൻ കൊതിക്കുന്നവർക്ക്​ അവസരങ്ങളുമുണ്ട്​. പക്ഷെ, ചില ജിമ്മൻമാരുടെ ആഗ്രഹം ഇവിടെയൊന്നും നിൽക്കില്ല.

അവർ ഉയരങ്ങൾ തേടിപോകും. അങ്ങിനെ​െയാരാളാണ്​ ആലപ്പുഴ കായംകുളകാരൻ വിനീത് വേണു. എട്ട്​ വർഷം മുൻപ്​ മിസ്​റ്റർ ആലപ്പുഴ. ഇപ്പോൾ ലോകോത്തര ചാമ്പ്യൻഷിപ്പായ ഐ.എഫ്​.ബി.ബിയുടെ ടൈറ്റിൽ ചാമ്പ്യൻ. കഴിഞ്ഞ മാസം റഷ്യയിൽ നടന്ന ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ്​ ബോഡി ബിൽഡിങ്​ ആൻഡ്​ ഫിറ്റ്​നസ് (ഐ.എഫ്​.ബി.ബി)​ പ്രോ ക്വാളിഫയറിൽ രണ്ട്​ ഗോൾഡ്​ അടക്കം മൂന്ന്​ മെഡലുകൾ നേടിയ ആദ്യ മലയാളിയായ വിനീതി​െൻറ ജിമ്മൻ വിശേഷങ്ങൾ കേൾക്കാം.

ആലപ്പുഴയിൽനിന്ന്​ അമരത്തേക്ക്​

എട്ടാം ക്ലാസിൽ പഠിക്കു​േമ്പാൾ മുതൽ വിനീതി​െൻറ സ്വപ്​നങ്ങളിൽ 'സിക്​സ്​ പാക്കു'ണ്ട്​. പ​ക്ഷെ, സമൂഹത്തി​െൻറ കണ്ണിൽ ജിമ്മുകളെ കുറിച്ച്​ നിറയെ തെറ്റിദ്ധാരണകളായിരുന്നു. ജിമ്മിൽ പോകുന്നവർക്ക്​ പൊക്കം വെക്കില്ല എന്നായിരുന്നു ഒരു 'തിയറി'. 15 വയസ്​ കഴിയാതെ ജിമ്മിൽ പോകരുതെന്ന്​ മറ്റൊരു തിയറി. ഇതോടെ വീട്ടുകാരും എതിർത്തു. 2006ൽ ചെന്നൈയിലെത്തി​യപ്പോഴാണ്​ ജിമ്മിൽ പോയി തുടങ്ങിയത്​. നാട്ടിൽ തിരിച്ചെത്തിയപ്പോഴും ഇത്​ തുടർന്നു. ഇതിനിടയിൽ അടുത്ത സുഹൃത്തായ ബന്ധുവി​െൻറ മരണം വിനീതിനെ തളർത്തി. മാനസീകമായി ശാരീരികമായും തളർന്നു. ശരീര ഭാരം കുത്തനെ കുറഞ്ഞു.

ഇതോടെയാണ്​ നാട്ടിൽ നിൽ​ക്കേണ്ടതില്ല എന്ന്​ തീരുമാനിച്ചത്​. ഫിറ്റ്​നസ്​ മേഖലയിൽ ഗൾഫിൽ വലിയ സാധ്യതകളുണ്ട്​ എന്നറിഞ്ഞതോടെ വീണ്ടും പരിശീലനം തുടങ്ങി. അങ്ങിനെയാണ്​ 2013ലെ മിസ്​റ്റർ ആലപ്പുഴ ചാമ്പ്യനായി തിരിച്ചുവന്നത്​. വൈകാതെ ഗൾഫിലേക്ക്​ വിമാനം കയറി. വേറെ ജോലി നോക്കിയാണ് ദുബൈയിൽ​ എത്തിയതെങ്കിലും മലയാളിയുടെ ക്ലബ്ബിൽ പരിശീലകനായി കയറി. അത്ര തൃപ്​തി വരാത്തതിനാൽ മാസങ്ങൾക്കുള്ളിൽ നാട്ടിലേക്ക്​ മടങ്ങി. 2015ലാണ്​ പിന്നീട്​ തിരിച്ചുവരുന്നത്​. ഇത്തവണ കച്ചകെട്ടിയിറങ്ങുകയായിരുന്നു. ദുബൈയിലെത്തി ലെവൽ 3 കോഴ്​സ്​ പൂർത്തിയാക്കി. ഒന്നര വർഷം ഒരു ജിമ്മിൽ ട്രെയിനറായി. അതിന്​ ശേഷം ദു​ൈബയിലെ പ്രശസ്​തമായ ഗോൾഡ്​സ്​ ജിമ്മിലെ മാസ്​റ്റർ ട്രെയിനർ ആയി. ഇൗ കാലയളവിലാണ്​ ലെവൽ ​4 ഉ​ൾപെടെയുള്ള സർട്ടിഫിക്കറ്റ്​ എടുത്തത്​. 2015ലാണ്​ ഇതൊരു പ്രൊഫഷനാക്കാൻ തീരുമാനിച്ചതെന്ന്​ വിനീത്​ പറയുന്നു.

ദുബൈയിലെത്തിയതോടെയാണ്​ അന്താരാഷ്​ട്ര മത്സരങ്ങളെ കുറിച്ച്​ ചിന്തിച്ച്​ തുടങ്ങിയത്​. 2017ൽ ഷോ ഓഫ്​ ദുബൈയിൽ ഫൈനലിൽ എത്തിയിരുന്നു. അപ്പോഴും നോട്ടം അന്താരാഷ്​ട്ര മത്സരങ്ങളിലേക്കായിരുന്നു. കോവിഡ്​ എത്തിയതോടെ കാത്തിരിപ്പ്​ നീണ്ടു. ഈ സമയത്തും വർക്കൗട്ടിന്​ കുറവ്​ വരുത്തിയില്ല. റഷ്യയിലെ ചാമ്പ്യൻഷിപ്പിന്​ രജിസ്​റ്റർ ചെയ്​തതോടെ അതിനായുള്ള കാത്തിരിപ്പായിരുന്നു. പരിശീലനത്തിന്​ ട്രെയിനിങ്​ ഫീസ്​ ഉൾപെടെ ഓരോ മാസവും 7000 ദിർഹമെങ്കിലും ചിലവ്​ വരും. സ്​പോൺസറില്ലാത്തതിനാൽ സ്വന്തം കൈയിൽ നിന്ന്​ പണം മുടക്കിയാണ്​ റഷ്യയിലേക്ക്​ പോകാൻ തീരുമാനിച്ചത്​. കോവിഡ്​ അപ്പോഴും വിലങ്ങുതടിയായിരുന്നു. ഇന്ത്യയിൽ നിന്നുള്ളവർക്ക്​ വിവിധ രാജ്യങ്ങൾ യാത്രാവിലക്ക്​ പ്രഖ്യാപിച്ചതും വിസ നൽകാത്തതും തടസമായി.

ഒടുവിൽ ചാമ്പ്യൻഷിപ്പിന്​ രണ്ടാഴ്​ച മുൻപാണ്​ റഷ്യൻ യാത്ര ഉറപ്പാക്കിയത്​. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചാമ്പ്യൻമാരുമായായിരുന്നു മത്സരം. പോരാട്ടം കടുപ്പമേറിയതായിരുന്നെങ്കിലും രണ്ടിനങ്ങളിൽ ഗോൾഡും ഒരു സിൽവറും നേടി. ​നൊവൈസ്​മെൻ ഫിസിക്കിൽ ടൈറ്റിൽ ചാമ്പ്യനായതാണ്​ ഏറ്റവും പ്രിയപ്പെട്ടത്​. ഓപൺക്ലാസ്​ മെൻ ഫിസിക്കിൽ രണ്ടാം സ്​ഥാനമായിരുന്നു. ചാമ്പ്യൻഷിപ്പിൽ പ​ങ്കെടുത്ത ഏക ഇന്ത്യക്കാരനാണ്​ വിനീത്​. ആദ്യമായാണ്​ ഒരു മലയാളി ഈ ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്നത്​. ഇതിൽ നിന്ന്​ പ്രോ കാർഡ്​ കിട്ടുന്നവർക്കാണ്​ മറ്റ്​ ഇൻറർനാഷനൽ മത്സരങ്ങളിൽ പ​ങ്കെടുക്കാൻ അവസരം ലഭിക്കുക. പ്രോകാർഡ്​ ഇല്ലാത്ത നൊവൈസ്​മെൻ ഫിസിക്കിലാണ്​ വിനീത്​ ചാമ്പ്യനായത്​. ഡിസംബറിൽ ഇന്ത്യയിൽ നടക്കുന്ന അമേച്വർ ഒളിമ്പ്യയിൽ പ​ങ്കെടുക്കാൻ പദ്ധതിയുണ്ട്​.

ഇപ്പോൾ, ദുബൈയിലെ ജിമ്മൻമാരെ വളർത്തിയെടുക്കുന്ന ഫ്രീലാൻസർ പരിശീലകൻ കൂടിയാണ്​ വിനീത്​. ഫിറ്റ്​നസ്​ മോഡലിങ്​ താരം കൂടിയാണ്​. ifbb_spartavineeth എന്ന ഇൻസ്​റ്റഗ്രാം പേജ്​ സജീവമാക്കാനും സ്വന്തമായി യൂ ട്യൂബ്​ ചാനൽ തുടങ്ങാനും ലക്ഷ്യമുണ്ട്​. ഭാര്യ ഗായത്രി ദേവി സി.എ ചെയ്യുന്നു. മകൻ വംഷിത്​ വി. ഭാസ്​കർ. ദുബൈയിൽ ഡിസ്​കവറി ഗാർഡൻസിലാണ്​ വിനീതി​െൻറ താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Musilman#vineeth Venu
News Summary - Musilman Vineeth
Next Story