Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

മാ​തൃ​സ്​​നേ​ഹ​ത്തി​ന്‍റെ ക​ഥ​പ​റ​ഞ്ഞ്​ ‘എ ​ജേ​ണി ഓ​ഫ്​ എ ​റീ​കോ​ൾ​ഡ്​ മാ​ൻ’

text_fields
bookmark_border
മാ​തൃ​സ്​​നേ​ഹ​ത്തി​ന്‍റെ ക​ഥ​പ​റ​ഞ്ഞ്​ ‘എ ​ജേ​ണി ഓ​ഫ്​ എ ​റീ​കോ​ൾ​ഡ്​ മാ​ൻ’
cancel
camera_alt

‘എ ​ജേ​ണി ഓ​ഫ്​ എ ​റീ​കോ​ൾ​ഡ്​ മാ​ൻ’ സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ ലോഞ്ചിങ് ചടങ്ങിൽ അ​ണി​യ​റ​ശി​ൽ​പി​ക​ൾ

ദു​ബൈ: മാ​താ​വി​ന്‍റെ സ്​​നേ​ഹ​വാ​ത്സ​ല്യം കൊ​തി​ക്കു​ന്ന മ​ക​ന്‍റെ ക​ഥ​പ​റ​യു​ന്ന സം​ഗീ​ത ആ​ൽ​ബം ‘എ ​ജേ​ണി ഓ​ഫ്​ എ ​റീ​കോ​ൾ​ഡ്​ മാ​ൻ’ പു​റ​ത്തി​റ​ങ്ങി. നി​ക്കോ​ൺ മി​ഡി​ലീ​സ്റ്റ്​ ആ​ൻ​ഡ്​ ആ​ഫ്രി​ക്ക​യു​ടെ ബാ​ന​റി​ൽ സു​ൽ​ത്താ​ൻ ഖാ​ൻ സം​വി​ധാ​നം​ചെ​യ്ത ആ​ൽ​ബം പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ നൊ​മ്പ​ര​വും മാ​തൃ​സ്​​നേ​ഹ​വും ഒ​രേ​സ​മ​യം വി​വ​രി​ക്കു​ന്നു. ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി മാ​ളി​ലെ നോ​വോ സി​നി​മാ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ ആ​ൽ​ബം പു​റ​ത്തി​റ​ക്കി​യ​ത്. അ​മ്മ​മാ​ർ​ക്കു​ള്ള സ്​​നേ​ഹാ​ദ​ര​മാ​ണ്​ ഈ ​സം​ഗീ​ത​ശി​ൽ​പ​മെ​ന്ന്​ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

പൂ​ർ​ണ​മാ​യും നി​ക്കോ​ൺ ഇ​സ​ഡ്​ 6- II കാ​മ​റ​ക​ളി​ൽ ചി​ത്രീ​ക​രി​ച്ച ഈ ​ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ൽ മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്​ യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ഫോ​ട്ടോ ജേ​ണ​ലി​സ്റ്റാ​യ ക​മാ​ൽ കാ​സി​മാ​ണ്. മാ​താ​വി​ന്‍റെ സാ​മീ​പ്യം ന​ഷ്ട​പ്പെ​ട്ട്​ ദു​രി​ത​പ്ര​വാ​സം ന​യി​ക്കു​ന്ന മ​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ്​ ക​മാ​ൽ കാ​സിം എ​ത്തു​ന്ന​ത്. മാ​താ​വാ​യി തെ​സ്നിം കാ​സിം വേ​ഷ​മി​ടു​ന്നു. ക​ഥ, ഛായാ​ഗ്ര​ഹ​ണം എ​ന്നി​വ സു​ൽ​ത്താ​ൻ ഖാ​ൻ നി​ർ​വ​ഹി​ച്ചു. ഒ.​എ​സ്.​എ. റ​ശീ​ദി​ന്‍റെ വ​രി​ക​ൾ​ക്ക്​ ഖാ​ലി​ദ്​ ഈ​ണ​വും ശ​ബ്​​ദ​വും ന​ൽ​കി.

മേ​ഖ​ല​യി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ​യും വി​ഡി​യോ​ഗ്രാ​ഫ​ർ​മാ​രു​ടെ​യും ക​ഴി​വു​​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളെ​ന്നും വേ​റി​ട്ട ആ​ശ​യ​വു​മാ​യെ​ത്തു​ന്ന​വ​ർ​ക്ക്​ പി​ന്തു​ണ​തു​ട​രു​മെ​ന്നും നി​​ക്കോ​ൺ മി​ഡി​ലീ​സ്റ്റ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ന​രേ​ന്ദ്ര മേ​നോ​ൻ പ​റ​ഞ്ഞു. ക​ലാ​കാ​ര​ൻ​മാ​രു​ടെ ക്രി​യാ​ത്​​മ​ക​ത വ​ള​ർ​ത്തു​ക എ​ന്ന​ത്​ വ​ള​​രെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും ദൃ​ശ്യ​ക​ലാ​കാ​ര​ൻ​മാ​രെ പി​ന്തു​ണ​ക്കു​ന്ന​ത്​ കേ​വ​ലം ബി​സി​ന​സാ​യ​ല്ല കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​ആ​ൽ​ബ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത വി​ഷ​യ​മാ​ണ്​ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ച്ച​തെ​ന്ന്​ സു​ൽ​ത്താ​ൻ ഖാ​ൻ പ​റ​ഞ്ഞു. മാ​താ​വി​നെ കാ​ണാ​ൻ കൊ​തി​ക്കു​ന്ന നി​ര​വ​ധി പ്ര​വാ​സി​ക​ൾ ഇ​വി​ടെ​യു​ണ്ട്. അ​വ​ർ​ക്കു​കൂ​ടി​യു​ള്ള ആ​ദ​ര​മാ​ണ്​ ഈ ​ആ​ൽ​ബം. നി​ക്കോ​ൺ ന​ൽ​കു​ന്ന ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ൾ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും വി​ഡി​യോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കെ.​സി. ഉ​സ്മാ​നാ​ണ്​ ആ​ൽ​ബ​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ. സീ​ന​ഷ്​ എ​സ്. ആ​ന​ന്ദ്, അ​ർ​ജു​ൻ ഗോ​പ​ൻ, അ​നി​ൽ ഗോ​വി​ന്ദ്, മു​ഹ​മ്മ​ദ്​ തം​സീ​ർ, ഇ​ഷ ബ​ക്ക​ർ, മി​ഗ്​​ൻ ബൗ​സിം, ഷെ​ർ ബ​ഹാ​ദ​ർ, അ​ക്ഷ​യ്, ഗൗ​രി നാ​യ​ർ​ തു​ട​ങ്ങി​യ​വ​രും അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEMusical album
News Summary - Musical album-u.a.e
Next Story