രവീന്ദ്രൻ മാഷിന് ആദരവുമായി സംഗീതനിശ
text_fieldsദുബൈ: അന്തരിച്ച പ്രശസ്ത സംഗീതസംവിധായകൻ രവീന്ദ്രൻ മാഷിന് ആദരവ് നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ പത്നി ശോഭനയുടെ നേതൃത്വത്തിൽ ‘രവീന്ദ്രശോഭ’ എന്ന പേരിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നു. നവംബർ അഞ്ചിന് ദുബൈയിൽ വെച്ചാണ് പരിപാടി നടക്കുക. രവീന്ദ്രൻ മാഷിന്റെ ഗാനങ്ങളെ മാത്രം കോർത്തിണക്കിയുള്ള പരിപാടിയിൽ എമിറേറ്റ്സിലെ പ്രധാന ഗായികാഗായകന്മാർ അണിനിരക്കും. രവീന്ദ്രൻ മാഷിന്റെ പ്രശസ്ത ഗാനങ്ങളുടെ ദൃശ്യാവിഷ്കരണങ്ങളും നൃത്തനൃത്യങ്ങളും അരങ്ങേറും. രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ പാടി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വേദിയിൽ പാടാൻ അവസരം ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0559546422.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

