ഷാർജയിൽ ഖയാൽ മ്യൂസിക്കിന്റെ നേതൃത്വത്തിൽ സംഗീത സംഗമം സംഘടിപ്പിച്ചു
text_fieldsലോക സംഗീത ദിനാഘോഷത്തിന്‍റെ ഭാഗമായി ഖയാൽ മ്യൂസിക് സംഘടിപ്പിച്ച സംഗീത സംഗമത്തിൽ പങ്കെടുത്തവർ
ഷാർജ: ലോക സംഗീത ദിനാഘോഷത്തിന്‍റെ ഭാഗമായി യു.എ.ഇയിലെ ഗായകരുടെ കൂട്ടായ്മയായ ഖയാൽ മ്യൂസിക് ഷാർജയിൽ പ്രത്യേക സംഗീത സംഗമം സംഘടിപ്പിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം ഏഴു മണിവരെ നീണ്ടുനിന്ന പരിപാടിയിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗായകരും സംഗീതാസ്വാദകരും പങ്കെടുത്തു.
മലയാളം, ഹിന്ദി, തമിഴ് ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലെ ഗാനങ്ങൾ അവതരിപ്പിച്ച സംഗീത വിരുന്ന് ശ്രദ്ധേയമായി. സംഗീതത്തിലൂടെ സൗഹൃദവും സാംസ്കാരിക ഐക്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഗായകരും സംഗീതപ്രേമികളും ഒരുമിച്ച് പങ്കെടുത്ത ഈ സംഗീത ആഘോഷം ലോക സംഗീത ദിന സന്ദേശം കൂടുതൽ ജനകീയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

