സ്കൂൾ വിദ്യാർഥികൾക്ക് ‘മ്യൂസിക് ബാൻഡ്’ മത്സരം
text_fieldsഷാർജ: വിദ്യാർഥികളുടെ സർഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘കാമ്പസ് ബീറ്റ്സ്’ എന്ന പേരിൽ മ്യൂസിക് ബാൻഡ് മത്സരം സംഘടിപ്പിക്കുന്നു. ൈഫനലിസ്റ്റുകൾക്ക് ഗൾഫ് മാധ്യമം ഒരുക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ മഹാമേളയായ ‘കമോൺ കേരള’യുടെ ഏഴാം പതിപ്പിന്റെ പ്രൗഢ വേദിയിൽ മ്യൂസിക് ബാൻഡ് ഷോ അവതരിപ്പിക്കാനും കൈനിറയെ സമ്മാനം നേടാനും അവസരം ലഭിക്കും. യു.എ.ഇ 2025നെ ‘സാമൂഹിക വർഷ’മായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് സ്കൂൾ കാമ്പസുകളെ കേന്ദ്രീകരിച്ച് വേറിട്ട മത്സരം സംഘടിപ്പിക്കുന്നത്.
മേയ് 9, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിലാണ് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യരക്ഷാകർതൃത്വത്തിൽ ‘കമോൺ കേരള’ ഏഴാം എഡിഷൻ അരങ്ങേറുന്നത്. മ്യൂസിക് ബാൻഡ് മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂൾ ടീമുകൾക്ക് https://cokuae.com/dessert-master ലിങ്കിൽ രജിസ്റ്റർ ചെയ്യാം. യു.എ.ഇയിൽ അംഗീകാരമുള്ള ഏത് സ്കൂളുകൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
‘സാമൂഹിക വർഷം’ എന്ന പ്രമേയത്തിന് കീഴിലായിരിക്കണം മ്യൂസിക്കൽ ബാൻഡ് ചിട്ടപ്പെടുത്തേണ്ടത്. ശേഷം ഇതിന്റെ വിഡിയോ 0556139367 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യണം. ഇതിൽനിന്ന് 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. ഈ പത്ത് ടീമുകൾക്കും കമോൺ കേരള വേദിയിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ പരിപാടി അവതരിപ്പിക്കാൻ അവസരം നൽകും.
ഇതിൽനിന്ന് പ്രമുഖ സംഗീത സംവിധായകർ അടങ്ങുന്ന ജഡ്ജിങ് പാനൽ ആയിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. ഒന്നാം സമ്മാനം നേടുന്ന ടീമിന് ആകർഷകമായ സമ്മാനങ്ങളും വേദിയിൽവെച്ച് കൈമാറും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് 0556139367 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

