സംഗീത ആൽബം ചിത്രീകരണ ഉദ്ഘാടനം
text_fieldsഷാർജ: യു.എ.ഇയിലെ പ്രമുഖ നൃത്താധ്യാപികയും അംബ ഗുരുകുലം അക്കാദമി എം.ഡിയുമായ അംബ ശിവ രാഗ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘മൗനം പെയ്തപ്പോൾ’ എന്ന സംഗീത ആൽബത്തിെൻറ പൂജയും ചിത്രീകരണ ഉദ്ഘാടനവും നടത്തി. ഗോൾഡ് എഫ്.എം. ന്യൂസ് എഡിറ്റർ റോയ് റാഫേൽ ഉദ്ഘാടനം നിർവഹിച്ചു.
പോസിബിൾ മീഡിയ ഒരുക്കുന്ന ആൾഇൗസ് വെൽ വെബ് പരമ്പരയുടെ ചിത്രീകരണം ജനം ടി.വി പ്രോഗ്രാം മേധാവി രാജീവ് കോടമ്പിള്ളി ഉദ്ഘാടനം ചെയ്തു.വേനലവധി ക്യാമ്പ് ബ്രോഷർ എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ പ്രകാശനം ചെയ്തു. അംബ ചെയർമാൻ വി.വി. മോഹനൻ അധ്യക്ഷത വഹിച്ചു. അംബ ശിവരാഗ്, ഗീതസുരേഷ് ,സജിപ്രസാദ് , സുനിൽ ,അനൂപ്എന്നിവർ സംസാരിച്ചു.
