Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകശ്രദ്ധയിൽ...

ലോകശ്രദ്ധയിൽ 'മ്യൂസിയം ഓഫ്​ ദ ഫ്യൂചർ'

text_fields
bookmark_border
ലോകശ്രദ്ധയിൽ മ്യൂസിയം ഓഫ്​ ദ ഫ്യൂചർ
cancel
camera_alt

മ്യൂസിയം ഓഫ്​ ദ ഫ്യൂചർ 

ദുബൈ: കണ്ണുകളെ അത്ഭുതപ്പെടുത്തുന്ന നിരവധി നിർമിതികളുടെ കേന്ദ്രമാണ്​ ദുബൈ.അക്കൂട്ടത്തിൽ ഏവരെയും ആകർഷിക്കുന്നതാണ്​ ശൈഖ്​ സായിദ്​ റോഡിന്​ സമീപം നിർമാണ പൂർത്തീകരണത്തിലേക്ക്​ നീങ്ങുന്ന 'മ്യൂസിയം ഓഫ്​ ദ ഫ്യൂചർ'.മുട്ടയുടെ ആകൃതിയിൽ സ്​റ്റീലിൽ തിളങ്ങുന്ന അറബി കാലിഗ്രഫി കൊണ്ട് അലങ്കരിച്ച ശിൽപഭംഗി ആരുടെയും ശ്രദ്ധപിടിക്കും.

ഇപ്പോൾ ലോകത്തെ ഏറ്റവും സുന്ദരമായ മ്യൂസിയങ്ങളുടെ പട്ടികയിലും മ്യൂസിയം ഓഫ്​ ദ ഫ്യൂചർ സ്​ഥാനംപിടിച്ചിരിക്കുകയാണ്​. നാഷനൽ ജിയോഗ്രഫിക്​ ആണ്​ മികച്ച 14 മ്യൂസിയങ്ങളുടെ പട്ടിക തയാറാക്കിയത്​.

ലോകതലത്തിൽ മ്യൂസിയം ഓഫ്​ ദ ഫ്യൂചറിന്​ ലഭിച്ച അംഗീകാരം വാസ്​തുവിദ്യ, രൂപകൽപന, നൂതനാശയങ്ങൾ എന്നിവയിൽ യു.എ.ഇ മുൻനിര പദവി പിടിച്ചെടുത്തതാണ്​ കാണിക്കുന്നതെന്ന് ദുബൈ ഫ്യൂചർ ഫൗണ്ടേഷൻ എം.ഡി മുഹമ്മദ്​ അൽ ഗർഗാവി പറഞ്ഞു. ദുബൈ സർഗാത്മകതയുടെ കേന്ദ്രമായി മാറി​. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ കാഴ്​ചപ്പാടിന്​ നന്ദിയുണ്ട്​. എമിറേറ്റി​െൻറ അഭിലാഷങ്ങൾ മ്യൂസിയം ഓഫ്​ ദ ഫ്യൂചറി​െൻറ എൻജിനീയറിങ്​ വൈദഗ്​ധ്യം പ്രതിഫലിപ്പിക്കുന്നു -അദ്ദേഹം പറഞ്ഞു.

30,000 സ്​ക്വയർ മീറ്റർ പ്രദേശത്ത്​ വ്യാപിച്ചുകിടക്കുന്ന, തൂണുകളില്ലാത്ത ഈ ഏഴുനില നിർമിതിക്ക്​ 77മീറ്റർ ഉയരമുണ്ട്​.17,000 സ്​ക്വയർ മീറ്ററിലധികമുള്ള സ്​റ്റെയിൻലെസ് സ്​റ്റീൽ ഉപയോഗിച്ച ഇത്​ പൂർണമായും റോബോട്ടുകൾ നിർമിച്ച 1024 പ്ലേറ്റുകൾ ഉൾക്കൊള്ളുന്നു.

പശ്ചിമേഷ്യയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്​. ഇതിൽ 14,000 മീറ്റർ ഇല്യൂമിനേറ്റഡ്​ അറബിക്​ കാലിഗ്രഫിയാണ്​ ഉൾകൊള്ളുന്നത്​.പ്രമുഖ ഇമാറാത്തി കലാകാരൻ മത്വാർ ബിൻ ലഹ്​ജാണിത്​ വരച്ചെടുത്തത്​. ശൈഖ്​ മുഹമ്മദി​െൻറ പ്രസിദ്ധമായ വാക്കുകളാണ്​ കാലിഗ്രഫിയിലെ ഉള്ളടക്കം.

ദുബൈ വൈദ്യുതി-ജല വകുപ്പുമായി (ദീവ) സഹകരിച്ച്​ കെട്ടിടത്തിന്​ സമീപത്ത്​ ഊർജ ആവശ്യത്തിന്​ സോളാർ എനർജി സ്​റ്റേഷനും നിർമിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiMuseum of the Future
News Summary - Museum of the Future in the spotlight
Next Story