മസിലോ, മരണത്തിെൻറ വിസിലോ?
text_fieldsദുബൈ: കിടിലമായി മസിൽ പെരുപ്പിച്ച്, ശരീരമാകെ സിക്സ് പാക്ക് ആക്കിയെടുക്കാൻ ആഗ്രഹമില്ലാത്ത കൗമരക്കാരുണ്ടാവില് ല. കൃത്യതയോടെ വർക്ക് ഔട്ട് ചെയ്തും ഭക്ഷണകാര്യത്തിൽ അതീവ ജാഗ്രത പുലർത്തിയും ആരോഗ്യം കാക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. എന്നാൽ ഇതിനിടയിൽ പതിയിരിക്കുന്ന വലിയൊരു അപകടം സിക്സ് പാക്കിനായി ധൃതിപിടിച്ച് ഓടുന്നവർ അറിയാതിരിക്കരുത്. ദുബൈയിൽ കുടുംബവുമൊന്നിച്ച് താമസിക്കുന്ന ദക്ഷിണാഫ്രിക്ക സ്വദേശി നെവില്ലെ ആൽബർട്ടിെൻറ കൗമാരക്കാരനായ മകനെ കുറിച്ച് ഒരുതവണയെങ്കിലും കേൾക്കണം. എങ്കിലേ പെട്ടെന്ന് മസിൽ പെരുപ്പിക്കാൻ പുതിയവഴികൾ തേടുന്നവരുടെ കണ്ണുതുറക്കുകയുള്ളൂ. പെട്ടെന്ന് മസിൽ പെരുക്കാൻ പല പദ്ധതികളും സ്വീകരിച്ചാൽ, പെരുക്കുന്നത് മസിലല്ല, മരണത്തിെൻറ പെരുമ്പറയായിരിക്കുമെന്ന് ഇൗ പിതാവ് കണ്ണീർ തുടച്ച് പറയുന്നു. സ്ഥിരോത്സാഹിയും എല്ലാവരെയും സ്നേഹിക്കുകയും ചെയ്യുന്ന മിടുക്കനായിരുന്നു ഇദ്ദേഹത്തിെൻറ മകൻ കൗമാരക്കാനായ ട്രിസ്റ്റൻ. എപ്പോഴും ചിരിച്ചു നടക്കുന്ന, എല്ലാവരെയും സഹായിക്കാൻ തുനിഞ്ഞിറങ്ങിയിരുന്ന ആ കൗമാരക്കാൻ കഴിഞ്ഞ രണ്ടു വർഷമായി പരസഹായം കൊണ്ടു പോലും ഉണരാനാവാതെ അബോധാവാസ്ഥയിൽ മരവിച്ചുള്ള കിടിപ്പിലാണ്. കാരണമായത് എന്തെന്നോ? പതിവായി വ്യായാമം ചെയ്യാൻ പോയിരുന്ന ജിംനേഷ്യത്തിൽ നിന്ന് കൂട്ടുകാരോടൊപ്പം സ്ഥിരമായി കഴിച്ച സപ്ലിമെൻറ്. പ്രോട്ടീൻ പൗഡറെന്നും ഫുഡ് സപ്ലിമെൻറ് എന്നും പറഞ്ഞ്, കൃത്യമായ കുറിപ്പടികളൊന്നുമില്ലാതെ നമ്മുടെ ചെറുപ്പക്കാരെല്ലാം വാരിവലിച്ച് കഴിക്കുന്ന അതേ സപ്ലിമെൻറ്.
ട്രിസ്റ്റൻ ഇൗ കിടപ്പ് തുടങ്ങിയിട്ട് വർഷം രണ്ട് പിന്നിടുകയാണ്. ദീർഘനാളത്തെ ആശുപത്രിവാസത്തിന് ശേഷമാണ് വീട്ടിലെ ഇൗ കിടപ്പ്. അനങ്ങാനാവാതെ, ഒന്നും തിരിച്ചറിയാനോ, വിരലുകൾ പോലും അനക്കാനോ കഴിയാതെ. ഓമനിച്ചു വളർത്തിയ മക െൻറ ജീവച്ഛവമായ കിടപ്പ് കണ്ടു കുടുംബത്തിന് കണ്ണീർവാർക്കയല്ലാതെ മറ്റെന്ത് ചെയ്യാനാകും? മകൻ ട്രിസ്റ്റ െൻറ ദുരവസ്ഥ ഒരു വശത്ത്, അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന ചികിത്സ ചിലവ് മറുവശത്ത്. നെവില്ലെ ആൽബർട്ടിന് മുന്നോട്ടുള്ള വഴിയേതെന്ന് പോലും കാണനാവാതെ ഇരുട്ടിൽ മുങ്ങിത്താഴുകയാണ് ജീവിതം. സ്ഥിരമായി സപ്ലിമെൻറുകൾ അകത്തുചെന്നതോടെ ഹൈപ്പോഗ്ലാക്കോമിക് കോമയിലേക്ക് ട്രിസ്റ്റൻ വീഴുകയായിരുന്നു. പിന്നാലെ അതു ബ്രെയിനിനെയും ബാധിച്ചു. എന്നും രാവിലെ ജോലിക്ക് പോകുംമുമ്പ് ഒരു മണിക്കൂർ മകനൊപ്പം ചിലവഴിക്കും ഇൗ പിതാവ്. പിന്നീട് മുഴുവൻ സമയം അമ്മയായിരിക്കും ട്രിസ്റ്റനരികിൽ. ജോലി കഴിഞ്ഞ് വന്നാൽ വീണ്ടും നെവില്ലെ മകന് അരികിലെത്തും. പ്രിയപ്പട്ട മകൻ എപ്പോഴെങ്കിലും എന്തെങ്കിലും ചലനമുണ്ടാക്കുന്നുണ്ടെങ്കിൽ അത് കാണാതെ പോകരുതല്ലോ എന്ന ജാഗ്രതയിൽ കണ്ണിമ ചിമ്മാതെ കാവലിരിക്കുകയാണ് ഇൗ മാതാപിതാക്കൾ.
എല്ലാ സമ്പാദ്യങ്ങളും ചികിത്സക്കായി ചിലവഴിച്ചു. ഇനി ചികിത്സ തുടരാൻ പോലും പണമില്ലാത്ത അവസ്ഥയും നേരിടുന്നു. ട്രിസ്റ്റന് മൂന്ന് മാസം കൂടുമ്പോൾ ബ്രെയിൻ സ്കാൻ ചെയ്യണം. ഒരു തവണ സ്കാൻ ചെയ്യാനുള്ള ചിലവ് 5000^10000 ദിർഹമാണ്. മാസത്തിൽ ചികിത്സക്ക് മാത്രം 43000 ദിർഹമാണ് ചിലവ്. ഓട്ടോമൊബൈൽ കമ്പനിയിൽ മാനേജരായി ജോലി നോക്കുന്ന നെവില്ലയുടെ പ്രതിമാസ ശമ്പളം 30,000 ദിർഹമാണ്. കുടുംബത്തിലേക്കുള്ള ആകെ വരുമാനവും ഇതുതന്നെ. ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ ആ 54കാരൻ അല്പമൊന്നുമല്ല കരച്ചിലടക്കാൻ പ്രയാസപ്പെട്ടത്. നേരത്തെ ആശുപത്രിയിൽ കഴിഞ്ഞ കാലത്ത് പലയിടങ്ങളിൽ നിന്നായി സംഘടിപ്പിച്ച വകയിൽ 6.5 ലക്ഷം ദിർഹം കടം വേറെയും. എങ്കിലും ഇൗ പിതാവിെൻറ കണ്ണുകളിൽ പ്രതീക്ഷയുടെ ഇത്തരിവെട്ടം തന്നെയാണിപ്പോഴും.
പ്രിയപ്പെട്ട ട്രിസ്റ്റൻ ഒരു നാൾ കണ്ണ് തുറന്ന്, തലയനക്കി, ഓമനത്തം വിട്ടുമാറാത്ത ആ ചുണ്ടുകളിൽ പുഞ്ചിരി വിരിയിക്കുമെന്ന് നെവില്ലെക്ക് ഉറപ്പുണ്ട്. അതിനുള്ള കാത്തിരിപ്പിലാണ് നെവില്ലെയും കുടുംബവും. ആ കാത്തിരിപ്പിനിടയിലും അദ്ദേഹത്തിന് പറയാനുള്ളത് ഇതുമാത്രമാണ്; വേഗത്തിൽ മസിൽ പെരുപ്പിക്കാൻ ആരും മുതിരരുതേ. മസിലല്ല, മരണത്തിെൻറ വിസിലാണ് ഇൗ ആളെക്കൊല്ലി മരുന്നുകളെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
