സന്ദർശക വിസക്കാർക്ക് സന്തോഷം; 29 ദിര്‍ഹമിന് മുസന്ദം യാത്ര
text_fieldsഷാർജ: സന്ദർശക വിസയിലെത്തിയ കുടുംബങ്ങൾക്ക് അവിസ്മരണീയമായ യാത്ര ഒരുക്കുകയാണ് സ്മാര്‍ട്ട് ട്രാവല്‍സ്. അതും അവിശ്വസനീയ നിരക്കില്‍. യു.എ.ഇ-ഒമാൻ അതിർത്തിയിലെ വശ്യസുന്ദരമായ മുസന്ദത്തില്‍ കുടുംബത്തോടൊപ്പം മറക്കാന്‍ പറ്റാത്ത വിനോദയാത്രക്കുള്ള അവസരമാണ് ഒരുങ്ങുന്നത്. സ്മാര്‍ട്ട് ട്രാവല്‍സ് സ്മാര്‍ട്ട് മുസന്ദത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് വെറും 29 ദിർഹമിന് മുസന്ദം യാത്ര ഒരുക്കുന്നത്.
സന്ദർശക വിസയിലെത്തിയ കുടുംബങ്ങള്‍ക്ക് സുവര്‍ണാവസരമാണിത്. നിലവില്‍ 150 ദിർഹമിനു നല്കുന്ന ഓഫറാണിത്. അവധിദിനങ്ങളിലൊഴികെ എല്ലാ ദിവസങ്ങളിലും ഓഫര്‍ ലഭ്യമാണെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് എം.ഡി അഫി അഹമ്മദ് പറഞ്ഞു. മുസന്ദത്തിലെ ഏറെ ആകർഷകമായ സ്വിമ്മിങ്, സ്പീഡ് ബോട്ട്, ബനാന റൈഡ്, കയാക്കിങ്, കൂടാതെ ഭക്ഷണപാനീയങ്ങള്‍ അടക്കമുള്ള എല്ലാ സൗകര്യവും ഈ ഓഫറിൽ ലഭ്യമാണ്.
അവധിക്കാലം ചെലവഴിക്കാന്‍ യു.എ.ഇയിലെത്തിയ കുടുംബങ്ങള്‍ക്ക് ഇതുവരെ ആരും നല്‍കാത്ത ഓഫര്‍ മേയ് 15 മുതല്‍ 31 വരെയാണ് നല്‍കുന്നത്. വ്യത്യസ്തങ്ങളായ നിരവധി വിനോദസഞ്ചാര പദ്ധതികള്‍ അവതരിപ്പിക്കുന്ന സ്മാര്‍ട്ട് ട്രാവല്‍സിന്റെ ഏറ്റവും പുതിയ പാക്കേജിന് വലിയ തോതിലുള്ള ആവശ്യക്കാരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലെ അവധിക്കാലങ്ങളില്‍ വിവിധ രാജ്യങ്ങളിലേക്ക് വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിസ നടപടികള്‍ ദ്രുതഗതിയില്‍ ഒരുക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ സ്മാര്‍ട്ട് ട്രാവല്സില് ഒരുക്കിയിട്ടുണ്ടെന്ന് അഫി അഹമ്മദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

