മുസാബഖ ഇന്ന് അബൂദബിയിൽ
text_fieldsഅബൂദബി: യു.എ.ഇ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ ഇസ്ലാമിക കലാമേള ശനിയാഴ്ച അബൂദബി ബനിയാസ് അൽ ശംഖ വെയിൽസ് ഇന്റർനാഷനൽ സ്കൂളിലെ അത്തിപ്പറ്റ ഉസ്താദ് നഗരിയിൽ നടക്കും. രാവിലെ ഒമ്പതിന് ഉദ്ഘാടന സമ്മേളനം അബ്ദുൽ ഹമീദ് ഉമരിയുടെ അധ്യക്ഷതയിൽ ശിഹാബുദ്ദീൻ തങ്ങൾ അൽഐൻ ഉദ്ഘാടനം ചെയ്യും.
അബ്ദു നാസർ ശിഹാബ് തങ്ങൾ, റഫീഖുദ്ദീൻ തങ്ങൾ, സൈദലവി ഹാജി, അഹ്മദ് സുലൈമാൻ ഹാജി, അശ്റഫ് ഹാജി, അബ്ദുൽ അസീസ് മൗലവി, മൂസ ഹാജി, ഹാരിസ് ബാഖവി, ഷറഫുദ്ദീൻ ഹുദവി, ശാക്കിർ ഹുസ്സൈൻ ഹുദവി, ശാഫി ഇരിങ്ങാവൂർ, അബ്ദുൽ കരീം ഫൈസി മുക്കൂട്, അബൂബക്കർ, ഇസ്മായിൽ, അബൂബക്കർ കുന്നത്ത്, ഇർഷാദ് ഹാജി, ഹഫീൽ ചാലാട്, ഹംസ മൗലവി ആതവനാട്, അനസ് അസ്അദി, അൻസാർ ഹുദവി, വഹീദ് ദാരിമി, ഹുസൈൻ ഫൈസി, ഹസ്സൻ രാമന്തളി, ബശീർ രണ്ടത്താണി, അലവിക്കുട്ടി ചടങ്ങിൽ സന്നിഹിതരാകും. കബീർ ഹുദവി സ്വാഗതവും താജുദ്ദീൻ ഫൈസി നന്ദിയും പറയും. യു.എ.ഇയിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന 24 മദ്റസകളിലെ 8,000 വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 500ൽപരം പേർ അഞ്ച് വേദികളിൽ 31ഇനം മത്സരങ്ങളിലാണ് മാറ്റുരക്കുന്നത്.
അബ്ദുർറഹ്മാൻ തങ്ങളുടെ അധ്യക്ഷതയിൽ പൂക്കോയ തങ്ങൾ ബാ അലവി ഉദ്ഘാടനം ചെയ്യും. സൈനുൽ ആബിദീൻ സഫാരി, മൂസ ഹാജി, ഡോ. അബൂബക്കർ കുറ്റിക്കോൽ, അശ്റഫ് പാനൂർ, യൂസുഫ് ഹാജി വേങ്ങര എന്നിവർ മുഖ്യാതിഥികളാവും. യു.എ.ഇയിലെ മത-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. ജനറൽ കൺവീനർ കെ.എം. കുട്ടി ഫൈസി അച്ചൂർ സ്വാഗതവും വർക്കിങ് കൺവീനർ അബ്ദുല്ലത്തീഫ് അൻവരി നന്ദിയും പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

