കാമുകിയുടെ മുൻപങ്കാളിയെ കൊന്നയാൾക്ക് വധശിക്ഷ
text_fieldsഅബൂദബി: കാമുകിയുടെ മുൻപങ്കാളിയെ കൊന്ന കേസിൽ ടുണീഷ്യൻ സ്വദേശിക്ക് വധശിക്ഷ. അബൂദബി കോടതിയാണ് യുവാവിന് പരമാവധി ശിക്ഷ വിധിച്ചത്. കീഴ്‍കോടതി വിധിയെ ചോദ്യം ചെയ്ത് യുവാവും യുവതിയും മേൽക്കോടതിയെ സമീപിക്കുകയായിരുന്നു.എന്നാൽ, യുവാവ് െകാല ചെയ്തുവെന്ന് വ്യക്തമായതോടെ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
കനേഡിയൻ പൗരയായ കാമുകിയ്ക്ക് 25 വർഷം തടവും വിധിച്ചിട്ടുണ്ട്. 2014 മേയ് 21നാണ് 28 വയസ്സുള്ള ഈജിപ്ഷ്യൻ യുവാവ് കൊല്ലപ്പെട്ടത്. പഴയ പങ്കാളിയുടെ വിവരങ്ങളും ആയുധവും നൽകി കൊലപാതകത്തിന് പ്രേരിപ്പിച്ചത് 28 വയസ്സുള്ള യുവതിയാണെന്ന് രേഖകൾ പറയുന്നത്. അബൂദബി ഖലിദിയ ഭാഗത്തെ ഈജിപ്ഷ്യൻ പൗരെൻറ ഒാഫീസിൽ ആദ്യം എത്തിയ യുവതി ഇയാൾക്കൊപ്പം അൽപസമയം ചെലവഴിച്ചു. പിന്നാലെയെത്തിയ പ്രതി ഇയാളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികളെ അബൂദബി ക്രിമിനൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ആദ്യം ശിക്ഷിച്ചത്.
കൊലപാതകം, ലഹരി മരുന്ന് ഉപയോഗം, അനധികൃതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക തുടങ്ങി നിരവധി കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. കാമുകന് വധശിക്ഷയും കാമുകിയ്ക്ക് 25 വർഷം തടവുമായിരുന്നു ശിക്ഷ വിധിച്ചത്. എന്നാൽ, ഇവർ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റം നിഷേധിക്കുകയും മേൽക്കോടതിയെ സമീപിക്കുകയുമായിരുന്നു. പൊലീസിെൻറ ഭീഷണിയെ തുടർന്നാണ് കുറ്റം സമ്മതിച്ചതെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്. എന്നാൽ, ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
