11കാരെൻറ കൊല: വധശിക്ഷക്കെതിരായ ഹരജി ഏഴിന് പരിഗണിക്കും
text_fieldsഅബൂദബി: പാക് ബാലൻ അസാൻ മാജിദ് ജാൻജുവയെ (11) പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി വധിശിക്ഷക്കെതിരെ സമർപ്പിച്ച ഹരജിയിൽ മാർച്ച് ഏഴിന് വാദം കേൾക്കും. അസാൻ മാജിദിെൻറ രണ്ടാനമ്മയുടെ സഹോദരൻ 33കാരനായ പാക് പൗരെൻറ ഹരജിയിൽ വാദം കേൾക്കാനായി രണ്ടാം തവണയാണ് അബൂദബി അപ്പീൽ കോടതി ചേരുന്നത്. മാർച്ച് ഏഴിലെ വിചാരണക്ക് പ്രതിക്ക് വേണ്ടി അഭിഭാഷകനെ നിയമിക്കും. ആദ്യ തവണ ഹരജി പരിഗണിച്ചപ്പോൾ പ്രതിഭാഗം അഭിഭാഷകൻ ഇല്ലായിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെടുന്നവർക്ക് സർക്കാർ ചെലവിൽ അഭിഭാഷകനെ ലഭ്യമാക്കി കൃത്യമായ വിചാരണ നടത്തണമെന്ന് യു.എ.ഇ നിയമം വ്യക്തമാക്കുന്നു. 2017 ജൂൺ ആദ്യത്തിലാണ് അസാൻ മാജിദിനെ കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്ത്രീവേഷം ധരിച്ചെത്തിയാണ് പ്രതി കുട്ടിയെ കെട്ടിടത്തിെൻറ മുകൾനിലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം വസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്നിരുന്ന കയർ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തി ഏതാനും ദിവസത്തിനകം പ്രതിയെ അബൂദബി പൊലീസ് പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.