Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാക്​ ബാലനെ...

പാക്​ ബാലനെ പീഡിപ്പിച്ച്​ കൊന്ന കേസ്​: പ്രതിക്ക്​ മാനസിക പ്രശ്​നങ്ങളില്ലെന്ന്​ കോടതി

text_fields
bookmark_border
പാക്​ ബാലനെ പീഡിപ്പിച്ച്​ കൊന്ന കേസ്​: പ്രതിക്ക്​ മാനസിക പ്രശ്​നങ്ങളില്ലെന്ന്​ കോടതി
cancel
camera_alt???? ??????? ?????????? ??????????????? ??????? ??????? ???????. ????? ??????? ???. ??????? ??????

അബൂദബി: പതിനൊന്ന്​ വയസ്സുള്ള പാക്​ ബാലനെ പീഡിപ്പിച്ച്​ കൊലപ്പെടുത്തിയ പ്രതിക്ക്​ മാനസിക പ്രശ്​നങ്ങളില്ലെന്നും വിചാരണക്ക്​ വിധേയനാക്കാവുന്ന സ്​ഥിതിയിലാണെന്നും അബൂദബി ക്രിമിനൽ കോടതി. പ്രതിയായ പാകിസ്​താനി യുവാവ്​ കുറ്റകൃത്യത്തിന്​ ഉത്തരവാദിയാണെന്നും കോടതി അഭിപ്രായപ്പെട്ടു. പാകിസ്​താൻകാരനായ ഡോ. മാജിദ്​ ജാൻജുവയുടെയും റഷ്യക്കാരിയായ ടാറ്റിന ക്രൂസിനയു​ടെയും മകൻ അസാൻ മാജിദ്​ ജാൻജുവ മേയ്​ 30ന്​ കൊല്ലപ്പെട്ട കേസിൽ ബുധനാഴ്​ച വാദം കേൾക്കവേയാണ്​ കോടതിയുടെ നിരീക്ഷണം.കൊല്ലപ്പെട്ട  അസാൻ മാജിദ്​ ജാൻജുവയു​െട രണ്ടാനമ്മയുടെ സഹോദരനാണ്​ കേസിലെ പ്രതി. സ്​ത്രീ വേഷം ധരിച്ചെത്തിയ ഇയാൾ കുട്ടിയെ ​െകട്ടിടത്തി​​െൻറ മുകളിലെത്തിച്ച്​  പ്രകൃതിവിരുദ്ധ പീഡനത്തിന്​ ഇരയാക്കിയ ശേഷം കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച്​ കൊല്ലുകയായിരുന്നുവെന്നാണ്​ കേസ്​. വാദം നടക്കവേ, പരിശോധനാ റിപ്പോർട്ട്​ ഉയർത്തിക്കാണിച്ച്​ പ്രതിഭാഗം അഭിഭാഷകൻ ഹസൻ അൽ റിയാമി മാനസികാരോഗ്യമുള്ള ഒരു വ്യക്​തി ചെയ്യുന്നതല്ല കേസിന്​ ആസ്​പദമായ സംഭവമെന്ന്​ സമർഥിക്കാൻ ശ്രമിച്ചു. തനിക്ക്​ പൂർണമായ ​മാനസികാരോഗ്യമുണ്ടെന്ന്​ പ്രതിയും പറഞ്ഞു. എന്നാൽ പൊലീസും കുറ്റാന്വേഷണ വിഭാഗവും തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും താൻ കൊലപാതകം നടത്തിയിട്ടില്ലെന്നും 33കാരനായ പ്രതി കൂട്ടിച്ചേർത്തു. 

വാദത്തിന്​ തയാറെടുക്കാൻ കേസ്​ നീട്ടിവെക്കണമെന്ന്​ ഹസൻ അൽ റിയാമി കോടതിയോട്​ ആവശ്യപ്പെട്ടു. എന്നാൽ, കേസ്​ വല്ലാതെ നീണ്ടുപോകുന്നുവെന്നും ഇത്​ കുടുംബത്തിന്​ കൂടുതൽ മാനസികാഘാതമുണ്ടാക്കുന്നുവെന്നും കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ്​ ഡോ. മാജിദ്​ ജാൻജുവ കോടതിയോട്​ പറഞ്ഞു. എത്രയും വേഗം നീതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
നേരത്തെ മക​​െൻറ ഘാതകന്​ വധശിക്ഷ നൽകണമെന്നും നഷ്​ടപരിഹാര തുക സ്വീകരിക്കില്ലെന്നും കുടുംബം വ്യക്​തമാക്കിയിരുന്നു. പ്രതിക്കെതിരെ കേസ്​ ഫയൽ ചെയ്​തിട്ടു​െണന്നും നീതി ലഭ്യമാക്കുമെന്നും എന്നാൽ നടപടിക്രമങ്ങൾ നിർവഹിക്കേണ്ടതുണ്ടെന്നും ജഡ്​ജി ഡോ. മാജിദ്​ ജാൻജുവയെ അറിയിച്ചു. പ്രതിയുടെ വാദങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിധി അസാധുവായിരിക്കുമെന്നും ജഡ്​ജി പറഞ്ഞു. തുടർന്ന്​ കേസ്​ ഒക്​ടോബർ 24 വരെ നീട്ടിവെച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmurder uae gulf news
News Summary - murder uae gulf news
Next Story