Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊലപാതകം​ ​;...

കൊലപാതകം​ ​; ഇസ്രായേലുകാരായ പ്രതികളുടെ പേരുകൾ ദു​ബൈ ​​പൊലീസ്​ പുറത്തുവിട്ടു

text_fields
bookmark_border
കൊലപാതകം​ ​; ഇസ്രായേലുകാരായ പ്രതികളുടെ പേരുകൾ   ദു​ബൈ ​​പൊലീസ്​ പുറത്തുവിട്ടു
cancel
camera_alt

കൊ​ല​പാ​ത​ക കേ​സി​ൽ ദു​ബൈ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ർ

ദു​ബൈ: സ്വ​ന്തം നാ​ട്ടു​കാ​ര​നെ മ​ർ​ദി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ബു​ധ​നാ​ഴ്ച അ​റ​സ്റ്റി​ലാ​യ എ​ട്ട്​ ഇ​സ്രാ​യേ​ൽ പൗ​ര​ൻ​മാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ദു​ബൈ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ടു. ഹ​സാ​ൻ യ​ജോ​രി, സ​മേ​ഹ്​ റോ​ബാ​യി, സ​ലിം റാ​ബി​ഹ, മ​ഹ​മോ​ദ്​ റാ​ബി​ഹ, താ​ൽ സി​സ്​​ല​ർ, റാ​ണി ഖ്യു​വൈ​ഷ്, അ​ബ്​​ദു​ള്ള ജോ​ഹ​ർ, മ​ഹ​മോ​ദ്​ അ​ൽ ​ഷെ​യ്ഖ്​ എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​സ്രാ​യേ​ൽ പൗ​ര​നാ​യ ഗ​സ്സാ​ൻ ശാം​സി​യാ​ണ് (33) കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു​ കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ ഇ​സ്രാ​യേ​ലി​ൽ ന​ട​ന്ന ത​ർ​ക്കം 24കാ​ര​നാ​യ യു​വാ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​കാ​ര​​മെ​ന്ന നി​ല​യി​ലാ​ണ്​ ഗ​സ്സാ​ൻ ശാം​സി​യെ പ്ര​തി​ക​ൾ വ​ധി​ച്ച​തെ​ന്നാ​ണ്​ സം​ശ​യി​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ ​പൊ​ലീ​സ്​ അ​റി​യി​ച്ചു.

സം​ഭ​വം ന​ട​ന്ന്​ 24 മ​ണി​ക്കൂ​റി​ന​കം മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്​ ദു​ബൈ പൊ​ലീ​സി​ന്‍റെ മി​ക​വാ​ണെ​ന്നും എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും ഇ​ര​ക​ൾ​ക്ക്​ നീ​തി ല​ഭ്യ​മാ​ക്കാ​നും സേ​ന പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ല​ഫ്​​റ്റ​ന​ന്‍റ്​ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Policesuspectsmurder
News Summary - murder; Dubai Police has released the names of the suspects
Next Story