മുരളി മാഷിന് സ്നേഹാദരവ് 14ന്
text_fieldsദുബൈ: 39 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അധ്യാപകനായ മുരളിക്ക് അക്ഷരക്കൂട്ടത്തിന്റെ നേതൃത്വത്തിൽ യു.എ.ഇ യിലെ സാംസ്കാരിക കൂട്ടായ്മകൾ സ്നേഹാദരവ് നൽകും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്ന പരിപാടിയിൽ മാഷിന്റെ സാഹിത്യ,സാമൂഹിക, സംസ്കാരിക പ്രവർത്തനങ്ങളെ വിലയിരുത്തിയുള്ള പ്രഭാഷണങ്ങളും നടക്കും. എന്റെ അധ്യാപകൻ എന്ന വിഷയത്തിൽ വിദ്യാർഥിനിയായ എയ്ഞ്ചൽ അന്ന സിബിയും അധ്യാപനവും പള്ളിക്കൂടവും എന്ന വിഷയത്തിൽ ഡോ. സൈഫുദ്ദീൻ പി. ഹംസയും സംസാരിക്കും.
കൂടാതെ സാദിഖ് കാവിൽ (എഴുത്തും ജീവിതവും), അനന്തലക്ഷ്മി ഷരീഫ് (കവിതാലോകം), ഇ.കെ. ദിനേശനൻ (സാംസ്കാരിക പ്രവാസം) എന്നിവരും സംസാരിക്കും. വിവിധ സംഘടനാ പ്രതിനിധികളും ഭാരവാഹികളും സ്നേഹാദരവർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

