മുരളി മാഷിന് സ്നേഹാദരവ് നൽകി
text_fieldsമുരളി മാഷിന് സ്നേഹാദരവ് നൽകി
https://www.madhyamam.com/gulf-news/uae/murali-mash-was-given-a-friendly-salute-1478296
ദുബൈ: 39 വർഷമായി യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ അധ്യാപകനായി പ്രവർത്തിച്ച മുരളി മംഗലത്തിന് അക്ഷരക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകൾ സ്നേഹാദരവ് നൽകി. റോയി നെല്ലിക്കോട് അധ്യക്ഷത വഹിച്ചു.
എയ്ഞ്ചൽ അന്ന സിബി (എന്റെ അധ്യാപകൻ), ഡോ. സൈഫുദിൻ പി ഹംസ (പള്ളിക്കൂടവും അധ്യാപനവും), അനന്തലക്ഷ്മി ഷെരീഫ് (കവിതാലോകം), സാദിഖ് കാവിൽ (എഴുത്തും ജീവിതവും), ഇ.കെ. ദിനേശൻ (സാംസ്കാരിക പ്രവാസം) എന്നിവർ സംസാരിച്ചു.
പുന്നക്കൻ മുഹമ്മദലിയുടെ സാന്നിധ്യത്തിൽ എം.സി.എ. നാസർ സ്നേഹാദരവ് പത്രം സമർപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശും അക്ഷരക്കൂട്ടം പ്രതിനിധി ഷാജി ഹനീഫും ഉപഹാരം സമർപ്പിച്ചു. അനന്തലക്ഷ്മി ഷെരീഫ് പൊന്നാട അണിയിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം.ഒ. രഘുനാഥ്, അഷറഫ് കൊടുങ്ങല്ലൂർ, പത്മകുമാർ, നരേഷ് കോവിൽ, സാബു തോമസ്, സർഫുദ്ദീൻ വലിയകത്ത്, താജുദീൻ, ജെന്നി പോൾ, മച്ചിങ്ങൽ രാധാകൃഷ്ണൻ, ആന്റണി, മോഹൻ ശ്രീധരൻ, ഇയാസ് തൃശൂർ, കെ. ഗോപിനാഥൻ, അഫ്സൽ, നിസാർ ഇബ്രാഹിം, ജോയ് ഡാനിയൽ, പ്രവീൺ പാലക്കീൽ, നാസർ ഊരകം, വെള്ളിയോടൻ, ബഷീർ മുളിവയൽ, ചാക്കോ, ഹരി, അസി, സുബി ടീച്ചർ, രമേഷ് പെരുമ്പിലാവ്, ശർമിള ടീച്ചർ എന്നിവർ സംസാരിച്ചു. എം.സി. നവാസ് സ്വാഗതവും സജ്ന അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

