Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ...

യു.എ.ഇയിൽ നിന്നെത്തുന്നവരുടെ ക്വാറൻറീൻ ഒഴിവാക്കി മുംബൈ

text_fields
bookmark_border
flight
cancel

ദുബൈ: യു.എ.ഇയിൽ നിന്നെത്തുന്നവരെ ഏഴ്​ ദിവസത്തെ ക്വാറന്‍റീനിൽ നിന്ന്​ ഒഴിവാക്കി മുംബൈ. ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപറേഷൻ പുറത്തിറക്കിയ സർക്കുലറിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. മാറ്റം തിങ്കളാഴ്ച പ്രാബല്യത്തിൽ വരും.

വിദേശത്തുനിന്നെത്തുന്നവർക്ക്​​ കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ ഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ ഏർപെടുത്തിയപ്പോഴാണ്​ മുംബൈ ഇളവ്​ നൽകിയിരിക്കുന്നത്​. ഒമിക്രോൺ വകഭേദത്തിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനായിരുന്നു നിയന്ത്രണം ഏർപെടുത്തിയിരുന്നത്​. ദുബൈ ഉൾപെടെയുള്ള യു.എ.ഇ നഗരങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക്​ ക്വാറന്‍റീനോ ആർ.ടി.പി.സി.ആർ പരിശോധനയോ ആവശ്യമില്ലെന്ന്​ സർക്കുലറിൽ പറയുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്‍റെ മറ്റ്​ മാർഗനിർദേശങ്ങൾ യു.എ.ഇ യാത്രക്കാർക്കും ബാധകമായിരിക്കും.


കേന്ദ്ര സർക്കാർ നിർദേശ പ്രകാരം കഴിഞ്ഞയാഴ്ച മുതലാണ്​ കേരളത്തിലും ഏഴ്​ ദിവസ ക്വാറന്‍റീൻ നിർബന്ധമാക്കിയത്​. ഇത്​ പിൻവലിക്കണമെന്ന ആവശ്യം വ്യാപകമാണെങ്കിലും സംസ്ഥാന സർക്കാർ ചെവിക്കൊണ്ടിട്ടില്ല. ക്വാറന്‍റീൻ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക്​ ഉചിതമായ തീരുമാനമെടുക്കാമെന്ന്​ കഴിഞ്ഞ വർഷം ഇറക്കിയ സർക്കുലറിൽ കേന്ദ്രം വ്യക്​തമാക്കിയിരുന്നു. എന്നാൽ, പുതിയ സർക്കുലറിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ല. പഴയ സർക്കുലറിന്‍റെ സാധുത മുൻനിർത്തിയാണ്​ മുംബൈ നഗരസഭ ഇളവ്​ നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quarantine​Covid 19
News Summary - Mumbai excludes quarantine for arrival from UAE
Next Story