മുംബൈ സിറ്റി ടീം ദുബൈ എക്സ്പോയിൽ
text_fieldsഎക്സ്പോയിലെത്തിയ മുംബൈ സിറ്റി ടീം ഇന്ത്യൻ പവലിയനിൽ
ദുബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ മുംബൈ സിറ്റി എഫ്.സി ടീം അംഗങ്ങൾ ദുബൈ എക്സ്പോയിലെത്തി. ഇന്ത്യൻ പവലിയൻ ഉൾപ്പെടെയുള്ളവ ടീം സന്ദർശിച്ചു. എ.എഫ്.സി ചാമ്പ്യൻസ് ലീഗിന് മുന്നോടിയായി പരിശീലനത്തിന് അബൂദബിയിൽ എത്തിയതാണ് ടീം.
രണ്ടാഴ്ചത്തെ പരിശീലനത്തിൽ യു.എ.ഇയിലെ പ്രമുഖ ക്ലബുകളുമായി സൗഹൃദ മത്സരം കളിക്കും. കോച്ച് ഡെസ് ബക്കിങ്ഹാമിന്റെ നേതൃത്വത്തിലാണ് ടീം യു.എ.ഇയിൽ എത്തിയിരിക്കുന്നത്.
അടുത്തമാസമാണ് എ.എഫ്.സി ചാമ്പ്യൻസ് ലീഗ്. അൽ ജസീറ (യു.എ.ഇ), അൽ ഷബാബ് (സൗദി), എയർ ഫോഴ്സ് ക്ലബ് (ഇറാഖ്) എന്നിവയുമായാണ് മുംബൈ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് പോരാട്ടം.

