മുക്കം എം.എ.എം.ഒ കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമം ഇന്ന്
text_fieldsദുബൈ: മുക്കം എം.എ.എം.ഒ കോളജ് ഗ്ലോബല്‍ അലുമ്നി യു.എ.ഇ ചാപ്റ്റര്‍ 'മാമോറീസ് 22' എന്ന പേരില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തുന്നു. ഞായറാഴ്ച അജ്മാന് ഹാബിറ്റാറ്റ് സ്കൂളിലാണ് പരിപാടി. രാവിലെ 10ന് ആരംഭിക്കുന്ന സംഗമം സാമൂഹികപ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്യും.
അലുമ്നി അംഗങ്ങളുടെ കലാകായിക പരിപാടികളും സംഗീതസായാഹ്നവും നടക്കും. റോക്ക് ഓണ്‍ ബാന്‍ഡ് ദുബൈയുടെ ലൈവ് ഓര്‍കസ്ട്രയാണ് മുഖ്യ ആകര്‍ഷണം. പിന്നണിഗായകരായ പ്രദീപ് ബാബു, സുമി അരവിന്ദ്, മുഹമ്മദ് ഷമീര്‍ എന്നിവരോടൊപ്പം മാമോക്കിന്റെ സ്വന്തം ഗായകനായ റിയാലിറ്റി ഷോ ഫെയിം ഷഹദ് കൊടിയത്തൂരും വേദിയിലെത്തും.
അമ്പതോളം പേരടങ്ങിയ വിപുലമായ കമ്മിറ്റിയാണ് മാമോറീസിന്റെ നടത്തിപ്പിന് ചുക്കാന്‍പിടിക്കുന്നത്. വിവരങ്ങള്‍ക്ക്: ഡാനിഷ് ഹുസ്സൈന്‍ (+971 55 183 0049), അജ്മ സലീം (+971 55 133 4021).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
