Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുജാഹിദ് സംസ്ഥാന സമ്മേളനം: യു.എ.ഇ തല പ്രചാരണോദ്ഘാടനം നാളെ

text_fields
bookmark_border
മുജാഹിദ് സംസ്ഥാന സമ്മേളനം: യു.എ.ഇ തല പ്രചാരണോദ്ഘാടനം നാളെ
cancel
camera_alt????????? ???????? ??????? ??????? ??????? ???????????? ????????? ??????????, ??.??. ???????, ???? ?????????????, ?.??. ???????????, ?????? ?????????, ???????? ?????,???? ??????? ???????
ദുബൈ: മതം സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം എന്ന പ്രമേയത്തിൽ ഡിസംബര്‍ 28 മുതല്‍ 31 വരെ മലപ്പുറത്ത്​ നടക്കുന്ന ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തി​​െൻറ യു.എ.ഇ തല പ്രചാരണോദ്ഘാടനം നാളെ വൈകീട്ട്​ ആറിന്​ ദുബൈ അൽ ഖൂസിലെ അൽ മനാർ സ​െൻററിൽ നടക്കും. കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട്് ടി.പി. അബ്ദുല്ലക്കോയ മദനി പ്രചരണ സമ്മേളനം ഉദ്ഘാടനം നിർവഹിക്കുമെന്ന്​  ഇന്ത്യന്‍ ഇസ്‌ലാഹി സ​െൻറര്‍ ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മുജാഹിദ്​ പുനരേകീകരണത്തിനു ശേഷം ആദ്യമായി നടക്കുന്ന സംസ്​ഥാന സമ്മേളനം ​െഎക്യമഹാസമ്മേളനമായി മാറുമെന്ന്​ ഇന്ത്യൻ ഇസ്​ലാഹി സ​െൻറർ പ്രസിഡൻറ്​ എ.പി. അബ്​ദുസ്സമദ്​ പറഞ്ഞു. 
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ സംഗമങ്ങളും വനിതാ സമ്മേളനവും കലാ^സാംസ്​കാരിക കൂട്ടായ്​മകളും സമ്മേളന പ്രചാരണത്തി​​െൻറ ഭാഗമായി നടത്തും.​  വർഗീയതക്കും ഭീകരതക്കുമെതിരെ കൃത്യമായ നിലപാടെടുക്കേണ്ട സാഹചര്യത്തിൽ സമാധാനവും സഹിഷ്​ണുതയും പ്രചരിപ്പിക്കുന്ന സമ്മേളന പ്രമേയം ഏറെ കാലിക പ്രസക്​തമാണ്​. 
മുസ്തഫാ തന്‍വീര്‍, ബഷീര്‍ പട്ടേല്‍താഴം എന്നിവര്‍ പ്രമേയം വിശദീകരിച്ച്​ സംസാരിക്കും.   
വി.കെ. സകരിയ്യ (ചെയര്‍മാന്‍, മുജാഹിദ് സമ്മേളന  സ്വാഗത സംഘം, കേരള), പൊയില്‍ അബ്ദുല്ല (ചെയര്‍മാന്‍, സ്വാഗത സംഘം, യു.എ.ഇ),ജാഫര്‍ സാദിഖ് ,മുസ്തഫാ തന്‍വീര്‍,ബഷീര്‍ പട്ടേല്‍താഴം,മുഹമ്മദ് അലി പാറക്കടവ്, അബ്ദുല്‍ നസീര്‍ പി.എ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mujahid state conference: UAE Campaign inauguration tomorrow
Next Story