Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ഹ​മ്മ​ദ്‌...

മു​ഹ​മ്മ​ദ്‌ അ​സ്ഹ​റു​ദ്ദീ​നെ ആ​ദ​രി​ക്കും

text_fields
bookmark_border
മു​ഹ​മ്മ​ദ്‌ അ​സ്ഹ​റു​ദ്ദീ​നെ ആ​ദ​രി​ക്കും
cancel
camera_alt

മു​ഹ​മ്മ​ദ്‌ അ​സ്ഹ​റു​ദ്ദീ​ൻ

ദു​ബൈ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ കേ​ര​ള​ത്തി​നാ​യി വേ​ഗ​മേ​റി​യ സെ​ഞ്ച്വ​റി നേ​ടി​യ കാ​സ​ർ​കോ​ട്​ ജി​ല്ല​യു​ടെ അ​ഭി​മാ​നം മു​ഹ​മ്മ​ദ്‌ അ​സ്ഹ​റു​ദ്ദീ​നെ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി ലെ​ജ​ൻ​ഡ് സ്​​റ്റാ​ർ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും.

കാ​സ​ർ​കോ​ടു​നി​ന്നും നി​ര​വ​ധി താ​ര​ങ്ങ​ൾ കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് ക്രീ​സി​ൽ ച​രി​ത്ര​പ​ര​മാ​യൊ​രു പ്ര​ക​ട​നം പി​റ​ന്നി​രി​ക്കു​ന്ന​ത്.ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ല്ല ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ഫ്‌​സ​ൽ മെ​ട്ട​മ്മ​ൽ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, റാ​ഫി പ​ള്ളി​പ്പു​റം, മ​ഹ​മൂ​ദ് ഹാ​ജി പൈ​വ​ളി​ക, സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ, റ​ഷീ​ദ് ഹാ​ജി ക​ല്ലി​ങ്കാ​ൽ, സ​ലിം ചേ​ര​ങ്കൈ, യൂ​സ​ഫ് മു​ക്കൂ​ട്, ഇ.​ബി.​അ​ഹ​മ്മ​ദ്, ഫൈ​സ​ൽ മു​ഹ്‌​സി​ൻ, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, സ​ലാം ത​ട്ടാ​നി​ച്ചേ​രി, അ​ബ്ബാ​സ് കെ.​പി ക​ള​നാ​ട്, അ​ഷ്‌​റ​ഫ് പാ​വൂ​ർ, എം.​സി. മു​ഹ​മ്മ​ദ് കു​ഞ്ഞി , ഹാ​ഷിം പ​ടി​ഞ്ഞാ​ർ, ശ​രീ​ഫ് പൈ​ക്ക തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ല ട്ര​ഷ​റ​ർ ഹ​നീ​ഫ് ടി.​ആ​ർ മേ​ൽ​പ​റ​മ്പ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai KmccCricketMuhammed Azharuddin
Next Story