മുഹമ്മദ് ബിൻ സായിദ് ജി.സി.സി ഉച്ചകോടിയിൽ പെങ്കടുത്തു
text_fieldsഅബൂദബി: സൗദി അറേബ്യയിലെ റിയാദിൽ ഞായറാഴ്ച നടന്ന പതിനേഴാമത് ജി.സി.സി ഉച്ചകോടിയിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പെങ്കടുത്തു.
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലയിലെ സംയുക്ത നടപടികളെ കുറിച്ച് ഉച്ചകോടിയിൽ പെങ്കടുത്ത രാഷ്ട്ര നേതാക്കൾ ചർച്ച ചെയ്തു. ജി.സി.സി രാജ്യങ്ങളുടെ നേതാക്കളെ ശൈഖ് മുഹമ്മദ് ബിൻ സായിദ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ ആശംസ അറിയിച്ചു.
സൗദി ഉപ കിരീടാവകാശിയും രണ്ടാം ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അീസ് ആൽ സഉൗദുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് കൂടിക്കാഴ്ച നടത്തി.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെ കുറിച്ചും അത് ശക്തമാക്കാനുള്ള വഴികളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
