മുഹമ്മദ് ബിൻ സായിദ് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറലുമായി ചർച്ച നടത്തി
text_fieldsദുബൈ: കോവിഡ്-19 വൈറസ് ആഗോള തലത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അബൂദബി കിരീടാവകാശ ിയും യു.എ.ഇ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ലോകാരോഗ്യ സംഘടന ഡയറക് ടർ ജനറൽ ഡോ. ടെഡ്റോസ് അദ്നോമുമായി ചർച്ച നടത്തി. കോവിഡ്-19 ലോകത്ത് ആശങ്ക പരത്തി തുടരുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിന് ആഗോളതലത്തിൽ സ്വീകരിച്ച നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും സംബന്ധിച്ച് ഇരുവരും വിശദമായി ചർച്ച നടത്തി. ലോകാരോഗ്യ സംഘടനയെ സഹായിക്കാനും പിന്തുണക്കാനും എല്ലാ അർഥത്തിലും യു.എ.ഇ സന്നദ്ധമാണെന്ന് പിന്നീട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.
കോവിഡ്-19 വൈറസ് വ്യാപിച്ച ഇറാനിലെ മനുഷ്യരെ രക്ഷിക്കുന്നതിനും വൈറസ് ബാധിതർക്ക് സാന്ത്വനമേകുന്നതിനും 7.5 ടണ്ണോളം അടിയന്തര വൈദ്യസഹായം അനുവദിച്ച യു.എ.ഇക്കും ഇറാനെ കരകയറ്റുന്നതിൽ പിന്തുണച്ച ശൈഖ് മുഹമ്മദ് ബിൻ സായിദിനും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്റോസ് അദ്നോം നന്ദി പറഞ്ഞു. പത്ത് ലക്ഷം ദിർഹമിെൻറ മെഡിക്കൽ ഉപകരണങ്ങളും വൈദ്യസഹായവുമായിരുന്നു യു.എ.ഇ ഇറാനിലെ വൈറസ് ബാധിതർക്കായി അയച്ചുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
