മങ്ങാത്ത ഫ്രെയിമുകളിൽ ശൈഖ് സായിദിെൻറ ഒാർമകളുമായി മുഹമ്മദ് ആൽ ഖാലിദി
text_fieldsഅബൂദബി: അഡിഹെക്സിൽ ശൈഖ് സായിദിെൻറ ഫാൽകൺറി ചിത്രങ്ങൾ പ്രദർശിപ്പിച്ച സ്റ്റാളിെൻറ ഒരറ്റത്ത് ഒത്ത ശരീരവും പ്രശാന്തമായ മുഖവുമായി ഒരാൾ ഇരിക്കുന്നു. ശൈഖ് സായിദിെൻറ ഫോേട്ടാകൾ പകർത്തിയ മുഹമ്മദ് ആൽ ഖാലിദിയാണോയെന്ന് സംശയത്തോടെ തിരക്കിയപ്പോൾ ചെറു പുഞ്ചിരിയോടെ അതേയെന്ന് മറുപടി. രാഷ്ട്രപിതാവിെൻറ 3800 േഫാേട്ടാകൾക്കിടയിലിരുന്ന് സംസാരിക്കുേമ്പാൾ ഒരു സുവർണ കാലഘട്ടത്തെ ഫ്രെയിമുകളിൽ പകർത്തുകയും അവ പൊന്നുപോലെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിെൻറ സംതൃപ്തി അദ്ദേഹത്തിെൻറ മുഖത്തുണ്ടായിരുന്നു. 1970കളുടെ മധ്യം മുതൽ 2004 വരെ ശൈഖ് സായിദിെൻറ ഫാൺകൺറി ട്രിപ്പുകൾക്കൊപ്പം കാമറയും തൂക്കി ഇൗ മനുഷ്യനുണ്ടായിരുന്നു. പാകിസ്താൻ, മൊറോക്കോ, അൾജീരിയ, മാലി തുടങ്ങി നിരവധി രാജ്യങ്ങൾ ശൈഖ് സായിദിനൊപ്പം സന്ദർശിച്ചു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ഉൾപ്പെടെ വിവിധ പ്രമുഖരുടെ ഫോേട്ടാകളും പകർത്തി.
അബുദാബി അൽ ബഹ്യയിലെ സ്വന്തം സ്റ്റോറിലാണ് മുഴുവൻ ഫോട്ടോകളുടെയും ഫ്രെയിമുകൾ ഇദ്ദേഹം സൂക്ഷിക്കുന്നത്. കെയ്റോയിലെ കോളജ് ഒാഫ് അപ്ലൈഡ് ആർട്ടിൽനിന്ന് ഫോേട്ടാഗ്രഫി ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് മുഹമ്മദ് ആൽ ഖാലിദി. ഇപ്പോൾ അബൂദബി നഗരത്തിൽ മുറൂർ റോഡിലാണ് താമസം. 50നും 55നും ഇടയിൽ പ്രായം തോന്നിക്കുന്ന മുഹമ്മദ് ആൽ ഖാലിദിയോട് പിരിയാൻ നേരത്ത് ഇപ്പോഴും ജോലി ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചു. തനിക്ക് 76 വയസ്സായി എന്നായിരുന്നു ഉത്തരം. ആശയക്കുഴപ്പത്തോടെ നോക്കിയപ്പോൾ ഒരു ഫ്രെയിമിലുമൊതുങ്ങാത്ത ഭാവത്തിലും ചിരിയോടെയും അദ്ദേഹം തെൻറ താടിരോമങ്ങളിലും മീശയിലും തലോടി. അവ വെളുത്തിരുന്നാലും നിങ്ങൾക്ക് 55 വയസ്സിൽ കൂടുതൽ തോന്നില്ലെന്ന് മനസ്സിൽ പറഞ്ഞ് അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
