Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ കപ്പി​െൻറ ഓർമയിൽ...

ഷാർജ കപ്പി​െൻറ ഓർമയിൽ മുഹമ്മദ്​ കൈഫ്​

text_fields
bookmark_border
ഷാർജ കപ്പി​െൻറ ഓർമയിൽ മുഹമ്മദ്​ കൈഫ്​
cancel
camera_alt

ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിലെത്തിയ മുഹമ്മദ്​ കൈഫ്

ദു​ൈബ: ഇന്ത്യൻ ക്രിക്കറ്റ്​ ആരാധകരുടെ മനസ്സിലെ കുളിരുള്ള ഓർമയാണ്​ ഷാർജ കപ്പ്​. ഇന്ത്യ-പാക്​ ക്രിക്കറ്റി​െൻറ മനോഹാരിതയും പ്രവാസി ആരാധകരുടെ ആവേശവും ആർപ്പുവിളികളുമായിരുന്നു ഷാർജ കപ്പി​െൻറ ജീവൻ. ഷാർജ കപ്പിൽ കളിക്കാനായില്ലെങ്കിലും വർഷങ്ങൾക്കുമുമ്പ്​ ടൂർണമെൻറ്​ കണ്ടതി​െൻറ ഓർമകൾ അയവിറക്കുകയാണ്​ മുൻ ഇന്ത്യൻ താരം മുഹമ്മദ്​ കൈഫ്​. ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസി​െൻറ സഹപരിശീലകനായി യു.എ.ഇയിൽ എത്തിയ കൈഫ്​ ഡൽഹി ടീമി​െൻറ ട്വിറ്ററിൽ ​പോസ്​റ്റ്​ ചെയ്​ത വിഡിയോയിലാണ്​ ​ഷാർജ കപ്പ്​ ഓർത്തെടുത്തത്​.

''വർഷങ്ങൾക്കു​ ശേഷമാണ് ഞാൻ ഷാർജയിലേക്ക്​ വരുന്നത്​. മുമ്പ്​​ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും അന്തിമ ഇലവനിൽ ഇടംനേടാൻ കഴിയാത്തതിനാൽ കളിക്കാൻ പറ്റിയിട്ടില്ല. എങ്കിലും, 1990കളുടെ തുടക്കത്തിൽ നടന്ന ഇന്ത്യ-പാക്​ മത്സരങ്ങൾ മറക്കാനാവില്ല. അന്ന്​ ഞാൻ ഇരുന്നത്​ അവിടെയായിരുന്നു (ഗാലറിയിലേക്ക്​ കൈ ചൂണ്ടുന്നു). താരങ്ങളുമായി കാണികൾക്ക്​ സംസാരിക്കാൻപോലും അവസരം ലഭിച്ചിരുന്നു. അത്ര ചേർന്നായിരുന്നു ഗാലറിയും താരങ്ങളുടെ പവിലിയനും. ഇന്ത്യ-പാക്​ കളിക്ക്​ അതിരറ്റ ആവേശമായിരുന്നു. ഇംറാൻ ഖാനും കപിൽ ദേവും കളിച്ചിരുന്ന മൈതാനത്ത്​ എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്​. ഷാർജയിൽ കളിക്കണമെന്നത്​ എ​െൻറ ആഗ്രഹമായിരുന്നു. അത്​ നടന്നില്ലെങ്കിലും ഡൽഹി കാപിറ്റൽസിനൊപ്പം ഇവിടെ എത്തിയതിൽ സന്തോഷം. ഇക്കുറി കാണികൾ ഇല്ലെന്നത്​ നിരാശജനകമാണ്​. എന്നാൽ, ടൂർണമെൻറ്​ നടക്കുമോ എന്നുപോലും ആശങ്കപ്പെട്ട സ്ഥാനത്തുനിന്ന്​ ഇവിടെ വരെ എത്തിയി​ല്ലേ. ഗാലറിയിലെ ഫാൻസിനെ താരങ്ങൾക്ക്​ മിസ്​ ചെയ്യും എന്നുറപ്പാണ്​. ടെലിവിഷന്​ മുന്നിലിരിക്കുന്ന കാണികളെ നിരാശരാക്കാത്ത പ്രകടനം നടത്താൻ കഴിയും. വളരെയേറെ പ്രതീക്ഷകളും പേറിയാണ്​ ഡൽഹി ടീമി​െൻറ വരവ്​. യുവതാരങ്ങൾ ആവേശത്തിലാണ്​. ഡൽഹി ​ഫാൻസിനെ ​ത്രസിപ്പിക്കുന്ന പ്രകടനം കാഴ്​ചവെക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്'' -കൈഫ്​ പറഞ്ഞു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSharjah CupMuhammad Kaif
Next Story