Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആംഗ്യഭാഷാ ലിപി...

ആംഗ്യഭാഷാ ലിപി വികസിപ്പിച്ച്​ മുഹമ്മദ്​ ഇഖ്​ബാൽ

text_fields
bookmark_border
ആംഗ്യഭാഷാ ലിപി വികസിപ്പിച്ച്​ മുഹമ്മദ്​ ഇഖ്​ബാൽ
cancel

ദുബൈ: സ്വന്തം പേരിൽ ആംഗ്യഭാഷാ ലിപി വികസിപ്പിച്ച്​ ഗവേഷകനായ മുഹമ്മദ്​ ഇഖ്​ബാൽ. കേൾവി പരിമിതരുമായി ആശയവിനിമയം എളുപ്പമാക്കാൻ സഹായിക്കുന്നതും ഇത്തരക്കാർക്ക്​ ഖുർആൻ പഠനത്തിന്​ സഹായകരവുമാണ്​ ലിപി. ‘ഡെഫ്​ മുഹമ്മദ്​ ഇഖ്​ബാൽ ആസാം’ എന്ന പേരിലാണ്​ 1,2,3 എന്നിങ്ങനെ മൂന്ന്​ തരം ലിപികൾ രൂപപ്പെടുത്തിയത്​. അതോടൊപ്പം ആൻഡ്രോയ്​ഡിലും ഐ.ഒ.എസിലും ആംഗ്യഭാഷാ കീബോർഡ്​ വികസിപ്പിക്കാനുള്ള പരിശ്രമത്തിലുമാണ്​ ഇദ്ദേഹം.

കേൾവി പരിമിതരുമായി സംസാരിക്കുവാൻ സാധാരണക്കാർക്കുള്ള പ്രയാസം ലഘൂകരിക്കാൻ ലിപി വളരെയേറെ സഹായകരമാകും. ഇഗ്ലീഷിലും അറബികിലുമുള്ള സന്ദേശങ്ങൾ ലിപി ഉപയോഗിച്ച്​ ആംഗ്യ ഭാഷയിലേക്ക്​ മാറ്റാനാകും. ഇതുവഴി മെസേജിലൂടെയും മറ്റുമുള്ള ആശയവിനിമയം എളുപ്പമാകും. ആദ്യമായാണ്​ കേൾവി പരിമിതർക്കായി ഇത്തരമൊരു ലിപി രൂപപ്പെടുത്തുന്നത്​. നിലവിൽ ഐഫോണ്ട്​ ആപിക്കേഷൻ വഴി ഐഫോണിൽ ലിപികൾ ഡൗ​ൺലോഡ്​ ചെയ്യാനും ഉപയോഗിക്കാനും സാധിക്കും.

ആസാം സ്വദേശിയായ ഇഖ്​ബാൽ നേരത്തെ തന്നെ ഇത്തരം നൂതനമായ സംവിധാനങ്ങൾ വികസിപ്പിച്ച്​ ശ്രദ്ധേയനായ വ്യക്​തിയാണ്​. 22 ഭാഷകൾ സംസാരിക്കുന്ന ഇദ്ദേഹം കോഴിക്കോടാണ്​ നിലവിൽ താമസിക്കുന്നത്​. ദുബൈ കേന്ദ്രീകരിച്ച്​ പ്രവർത്തിച്ച്​ ഗൾഫ്​ രാജ്യങ്ങളിൽ ഖുർആനുമായി ബന്ധപ്പെട്ട സമ്മേളനങ്ങളിലും മറ്റും ഗവേഷണ ഫലങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്​. നേരത്തെ ഖുർആൻ ആംഗ്യ ഭാഷയിൽ പഠിക്കാനായി പുസ്തകം തയ്യാറാക്കിയിരുന്നു. മലയാളത്തിന്​ പുറമെ, അറബി, ഇംഗ്ലീഷ്​, തമിഴ്​, തെലുങ്ക്​, കന്നഡ, ഉറുദു, ഹിന്ദി, ബംഗാളി, ആസാമി ഭാഷകളിലും പുസ്തകം പുറത്തിറക്കിയിരുന്നു. നേരത്തെ കാഴ്ച പരിമിതിയുള്ളവർക്ക്​ ​ബ്രെയ്​ലി ഖുർആൻ പദ്ധതിയും ഇഖ്​ബാൽ നടപ്പിലാക്കിയിരുന്നു. സ്വകാര്യ ചാനലിൽ പ്രോഗ്രാം പ്രൊഡൂസറായും പ്രവർത്തിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Handicappedsign languageCommunicationBlinds
News Summary - Muhammad Iqbal developed the sign language script
Next Story