Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുഹമ്മദ്​ ബിൻ സായിദ്​...

മുഹമ്മദ്​ ബിൻ സായിദ്​ ഓസ്​ട്രിയയിൽ

text_fields
bookmark_border
മുഹമ്മദ്​ ബിൻ സായിദ്​ ഓസ്​ട്രിയയിൽ
cancel
camera_alt

ഓസ്​ട്രിയയിലെത്തിയ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനെ ചാൻസലർ സെബാസ്​റ്റ്യൻ കുർസ് സ്വീകരിക്കുന്നു 

ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ ഔദ്യോഗിക സന്ദർശനത്തിന്​ ഓസ്​ട്രിയൻ തലസ്​ഥാനമായ വിയനയിലെത്തി.

ചാൻസലർ സെബാസ്​റ്റ്യൻ കുർസ്,​ ശൈഖ്​ മുഹമ്മദിനെ വിയന അന്തരാഷ്​ട്ര വിമാനത്താവളത്തിൽ നേരി​ട്ടെത്തി സ്വീകരിച്ചു. ഇരുനേതാക്കളും പിന്നീട്​ നടത്തിയ കൂടിക്കാഴ്​ചയിൽ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ തങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും വർധിപ്പിക്കാനും തീരുമാനിച്ചു.

ഇരുരാജ്യങ്ങളെയും ബാധിക്കുന്ന വിവിധ അന്താരാഷ്​ട്ര, പ്രാദേശിക വിഷയങ്ങളും ചർച്ചയിൽ വന്നു. ശൈഖ്​ മുഹമ്മദി​െൻറ സന്ദർശനം ബന്ധം മെച്ചപ്പെടുത്താനും സഹകരണം വർധിപ്പിക്കാനും സഹായിക്കുമെന്ന്​ ചാൻസലർ പറഞ്ഞു.

ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ, ശൈഖ്​ മുഹമ്മദ്​ ബിൻ ഹമദ്​ ബിൻതഹ്​നൂൻ ആൽ നെഹ്​യാൻ, അബൂദബി എയർപോർട്ട്​ ചെയർമാൻ ഡോ. സുൽത്താൻ ബിൻ അഹമ്മദ്​ അൽ ജബർ, ഓസ്​ട്രിയയിലെ യു.എ.ഇ അംബാസഡർ ഇബ്രാഹിം സാലിം അൽ മുഷാറഖ് തുടങ്ങിയവർ ശൈഖ്​ മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiAustriaMuhammad bin Zayed
News Summary - Muhammad bin Zayed in Austria
Next Story