പ്രവാസി എഴുത്തുകാരന്റെ പുസ്തകങ്ങൾ ലൈബ്രറിക്ക് സമ്മാനിച്ച് മാതാവ്
text_fieldsപ്രവാസി എഴുത്തുകാരൻ വെള്ളിയോടന്റെ പുസ്തകങ്ങൾ ദുബൈയിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിക്ക് ഉമ്മ ബിയ്യാത്തു കൈമാറുന്നു
ദുബൈ: പ്രവാസി എഴുത്തുകാരൻ വെള്ളിയോടന്റെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ദുബൈയിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിക്ക് നൽകി മാതാവ്. ‘ഷാസിയ’യുടെ അറബി, ഇംഗ്ലീഷ്, തമിഴ്, മലയാളം പതിപ്പുകളും ‘പെണ്ണച്ചി’, ‘കടൽ മരങ്ങൾ’ എന്നീ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പതിപ്പുകളുമാണ് വെള്ളിയോടന്റെ ഉമ്മ ബിയ്യാത്തു ലൈബ്രറി ഇൻചാർജ് അഹമ്മദ് അൽ മദനിക്ക് നൽകിയത്.
പിതാവിനെ കുറിച്ച ഓർമകൾ പങ്കുവെക്കുന്ന ഉപ്പയാണെന്റെ പ്രാർഥന എന്ന പുസ്തകം ഭാര്യ സൽമയും കൈമാറി. പ്രവീൺ പാലക്കീലിന്റെ മരുപ്പച്ചകൾ എരിയുമ്പോൾ, ലിഫ്റ്റിനടുത്തെ 13ാം നമ്പർ മുറി എന്നീ പുസ്തകങ്ങളും ലൈബ്രറിക്ക് നൽകി. കൈരളി ബുക്സ് മാനേജിങ് ഡയറക്ടർ ഒ. അശോക് കുമാർ സന്നിഹിതനായിരുന്നു.