മുഫ്തി മാട്ടൂല്‍ സൗഹൃദ സംഗമം
text_fields‘മുഫ്തി മാട്ടൂല്‍’ ദുബൈ സബീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ‘ഓര്‍മകളൂടെ സൗഹൃദ സംഗമം’
പരിപാടിയില്‍ പങ്കെടുത്തവര്‍
ദുബൈ: കണ്ണൂര്‍ ജില്ലയിലെ സൗഹൃദ കൂട്ടായ്മയായ ‘മുഫ്തി മാട്ടൂല്‍’ ദുബൈ സബീല്‍ പാര്‍ക്കില്‍ ‘ഓര്‍മകളൂടെ സൗഹൃദ സംഗമം’ സംഘടിപ്പിച്ചു. പൂക്കോയ തങ്ങള്‍ പ്രാർഥനയും സംഗമത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. പ്രസിഡന്റ് ടി.വി. നിസാര്‍ അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരന് മുഹമ്മദലി മാങ്കടവ് മുഖ്യാതിഥിയായിരുന്നു.
മുഫ്തി മാട്ടൂല്‍ വൈസ് ചെയര്മാന് ഹനീഫ് കുന്നുമ്മല്‍, ജനറല്‍ സെക്രട്ടറി ഹാഷിം പോതിരകത്ത്, എം.എ.വി ഷഫീഖ്, ടി.വി നാസര്‍, ടി.വി സുഹൈല്‍, പി.വി ഷിഹാബ്, കെ.വി അജ്മല്‍, മുഫ്തി മാട്ടൂല്‍ ട്രഷറര്‍ ടി.വി അബ്ദുജബ്ബാര്‍ എന്നിവർ സംസാരിച്ചു. എം.എ.വി ഹാഷിം, ടി.വി സഹീര്‍, പി.വി ഷറഫു, കെ. നൗഷാദ്, സജ്ജാദ് ബാച്ച, പി.വി. ഇസ്മായില്‍, എ.പി. മുഹ്സിന്, ദര്‍വീശ്, കെ.വി.പി ഇസ്മായില്‍, ടി.വി. ജാസിം എന്നിവര്‍ സംഗമം നിയന്ത്രിച്ചു. മുഫ്തി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടേയും ആവേശകരമായ വിവിധ മത്സരങ്ങളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

