Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുബാദല ടെന്നിസ് തിരിച്ചുവരുന്നു
text_fieldsbookmark_border
അബൂദബി: കോവിഡ് മൂലം കഴിഞ്ഞ വർഷം മുടങ്ങിയ മുബാദല വേൾഡ് ടെന്നിസ് ചാമ്പ്യൻഷിപ് വീണ്ടും എത്തുന്നു.
ഡിസംബർ 16 മുതൽ 18വരെ അബൂദബി സായിദ് സ്പോർട്സ് സിറ്റിയിലെ ഇൻറർനാഷനൽ ടെന്നിസ് സെൻററിലാണ് ചാമ്പ്യൻഷിപ്. ലോകത്തിലെ ആറ് മുൻനിര പുരുഷ ടെന്നിസ് താരങ്ങളും രണ്ട് മുൻനിര വനിതാകളിക്കാരും മൂന്ന് ദിവസത്തെ മത്സരത്തിൽ മാറ്റുരക്കും. കോവിഡ് സുരക്ഷയോടെയാണ് മത്സരം സംഘടിപ്പിക്കുക. ലോകത്തിലെ മികച്ച താരങ്ങൾ അണിനിരക്കുന്ന ടൂർണമെൻറാണിത്.നിശ്ചിത അളവിൽ കാണികളെ അനുവദിക്കും.
എല്ലാ രാജ്യങ്ങളിലെയും പ്രതിരോധ കുത്തിവെപ്പെടുത്ത സന്ദർശകർക്ക് ചാമ്പ്യൻഷിപ് വേദിയിൽ പ്രവേശിക്കാനവസരമൊരുക്കുമെന്ന് സംഘാടകരായ ഫ്ലാഷ് എൻറർടൈൻമെൻറ് സി.ഇ.ഒ ജോൺ ലിക്കരിഷ് പറഞ്ഞു. വൻ ജനപങ്കാളിത്തത്തോടെയാണ് മുൻ ടൂർണമെൻറുകൾ നടന്നിരുന്നത്. നിറ ഗാലറിക്ക് മുന്നിലായിരുന്നു മത്സരങ്ങൾ.
Next Story

