Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി...

അബൂദബി സമ്പദ്‌വ്യവസ്ഥക്ക്​ കരുത്തായി മുബാദല

text_fields
bookmark_border
അബൂദബി സമ്പദ്‌വ്യവസ്ഥക്ക്​ കരുത്തായി മുബാദല
cancel

അബൂദബി: പ്രധാന നിക്ഷേപ സംവിധാനമായ മുബാദല 2025ല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയെന്ന്​ റിപ്പോർട്ട്​​. അബൂദബി ജി.ഡി.പിക്ക്​ 45 ശതകോടി ദിർഹമാണ്​ മുബാദല സംഭാവന ചെയ്തിരിക്കുന്നത്​. എമിറേറ്റിന്‍റെ എണ്ണയിതര ജി.ഡി.പിയുടെ 5.7 ശതമാനമാണിത്​. കൂടാതെ, നേരിട്ടും അല്ലാതെയും 98,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുബാദല നിർണായക പങ്കുവഹിച്ചു. 2021നുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 51 ശതമാനം വർധനവാണ്. ദേശീയ പ്രതിഭകളെ വളർത്തുന്നതിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഈ നേട്ടം വലിയ മുന്നേറ്റമാണെന്ന്​ വാർത്താ ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യം വർധിപ്പിക്കുന്നതിലും ഇൻവെസ്റ്റ്മെന്റ്സ് പ്ലാറ്റ്ഫോമായ മുബാദല പ്രധാന പങ്ക് വഹിച്ചു. ആഗോള നിക്ഷേപകരെ ജി.സി.സിയിലെ നിക്ഷേപ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിന്​ അൽദാർ കമ്പനിയുമായി ചേർന്ന് ‘അൽദാർ കാപിറ്റൽ’ എന്ന പുതിയ പ്ലാറ്റ്ഫോമും ആരംഭിച്ചിട്ടുണ്ട്​. ഏകദേശം ശതകോടി യു.എസ് ഡോളർ സമാഹരിക്കാനാണ് 2026ൽ ആരംഭിക്കുന്ന ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്​.

‘മുബാദല ബയോ’ എന്ന പുതിയ ലൈഫ് സയൻസസ് സ്ഥാപനവും സമീപ കാലത്തെ മുന്നേറ്റമാണ്​. ഇത് യു.എ.ഇയുടെ ബയോഫാർമ മേഖലയെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ഔഷധ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കും. ഇതിനോടൊപ്പം, എട്ട് ആവശ്യ മരുന്നുകളുടെ ആഭ്യന്തര നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്​. എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം(ഇ.ജി.എ) അമേരിക്കയിൽ പുതിയ അലുമിനിയം പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുകയാണ്. കൂടാതെ, അബൂദബിയിലെ അൽ മറിയ ദ്വീപിൽ 60 ശതകോടി ദിർഹം മൂല്യമുള്ള സാമ്പത്തിക ജില്ല വികസന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്​.

പുനരുപയോഗ ഊർജ രംഗത്ത് ‘മസ്‌ദാർ’ ലോകത്തിലെ ഏറ്റവും വലിയ സോളാർ-ബാറ്ററി സംയോജിത പദ്ധതി പൂർത്തിയാക്കി. ഇത് 1 ഗിഗാവാട്ട് ശേഷിയോടെ സ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്ന പദ്ധതിയാണ്. മുബാദലയുടെ ഈ പ്രവർത്തനങ്ങൾ യു.എ.ഇയുടെ ദീർഘകാല സാമ്പത്തിക വളർച്ചക്കും ആഗോള മത്സര ശേഷിക്കും വലിയ പിന്തുണ നൽകുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiEconomyStrengthenMubadala
News Summary - Mubadala strengthens Abu Dhabi's economy
Next Story