എം.ടി. പത്മ അനുസ്മരണ യോഗം
text_fieldsദുബൈ ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച എം.ടി. പത്മ അനുസ്മരണ ചടങ്ങില്‍ കെ.പി.സി.സി ജനറല്‍
സെക്രട്ടറി ആര്യാടന് ഷൗക്കത്ത് സംസാരിക്കുന്നു
ദുബൈ: ദുബൈ ഇന്‍കാസ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്തരിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ടി. പത്മയെ അനുസ്മരിച്ചു. യോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. വിജയ് തോട്ടത്തില്‍ അധ്യക്ഷതവഹിച്ചു.
റഫീഖ് മട്ടന്നൂര്‍, ഷൈജു അമ്മാനപ്പാറ, ബഷീര്‍ നാരായണിപ്പുഴ, ഇക്ബാല്‍ ചെക്കിയാട്, ശംസീര്‍ നാദാപുരം, പ്രകാശ് മേപ്പയ്യൂര്‍, പ്രവീണ്‍ ഇരിങ്ങല്‍, മുഹമ്മദ് ഇസ്മായില്‍, ഷാഹിം നടുച്ചാലില്‍, അഫ്നാസ്, ഫഹദ് ചെറുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി മുഹമ്മദ് ഏറാമല സ്വാഗതവും ആദം എടവന നന്ദിയും പറഞ്ഞു.

