എം.ടി അനുസ്മരണ സെമിനാറും ഗസൽ സന്ധ്യയും
text_fieldsജ്യോതി അജയ് രൂപകൽപന ചെയ്ത ഫലയുടെ ലോഗോ പ്രകാശനം ഫല പാട്രൺ ഡോ. മോനി കെ. വിനോദ് ഭാരവാഹികളോടൊപ്പം ചേർന്ന് നിർവഹിക്കുന്നു
ഫുജൈറ: യു.എ.ഇ കിഴക്കൻ പ്രവിശ്യ മലയാളികൾക്കിടയിലെ കലാ സാഹിത്യ സമിതിയായ ഫുജൈറ ആർട്സ് ലവേഴ്സ് അസോസിയേഷൻ എം.ടി അനുസ്മരണ സെമിനാറും ഗസൽ സന്ധ്യയും സംഘടിപ്പിച്ചു. ഡോ. പുത്തൂർ റഹ്മാന്റെ നേതൃത്വത്തിൽ രൂപവത്കൃതമായ ഫല (ഫുജൈറ ആർട്സ് ലവേഴ്സ് അസോ.) ഇന്ത്യ സോഷ്യൽ ക്ലബിലാണ് ‘സ്മൃതിപഥത്തിലെ എം.ടി’ എന്ന പേരിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചത്. ഫല പേട്രൺ ഡോ. മോനി കെ. വിനോദ് ഉദ്ഘാടനം നിർവഹിച്ചു.
ഫുജൈറ ആർട്സ് ലവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുഭഗൻ തങ്കപ്പൻ അധ്യക്ഷതവഹിച്ചു. സുഭാഷ് വിളയിൽ ആമുഖ പ്രഭാഷണം നടത്തി. എഴുത്തുകാരായ സോണിയ റഫീഖ്, ഷെമി എന്നിവർ വിഷയാവതരണം നടത്തി. ഫുജൈറ ആർട്സ് ലവേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നിഷാദ് പയേത്ത് സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തകൻ ആർ.ജെ. ഫസ്ലു, സജീവ് ഇടത്താടൻ, റഫീഖ് ബിൻ മൊയ്തു, സഞ്ജീവ് മേനോൻ, നാസിറുദ്ദീൻ, രാജശേഖരൻ എന്നിവർ ആശംസ നേർന്നു. എഴുത്തുകാരായ ആർട്സ് ലവേഴ്സ് അസോസിയേഷൻ പ്രവർത്തകരുടെ വിവിധ പുസ്തകങ്ങൾ അതിഥികൾക്ക് കൈമാറി.
തുടർന്ന് നടന്ന ഗസൽ സന്ധ്യക്ക് ഫല ഭാരവാഹിയും ഗായകനുമായ മനുവും സംഘവും നേതൃത്വം നൽകി. രാജശേഖരൻ, രേഖ എന്നിവർ അവതാരകരായി. ഫുജൈറ ആർട്സ് ലവേഴ്സ് അസോസിയേഷനുവേണ്ടി ജ്യോതി അജയ് രൂപകൽപന ചെയ്ത ലോഗോ പ്രകാശനവും അവർക്കുള്ള ആദരവും വേദിയിൽ നടന്നു. ഭാരവാഹികളായ വി.എം. സിറാജ്, വിൽസൺ, നമിത പ്രമോദ് എന്നിവർ സംബന്ധിച്ചു. ഫുജൈറ ആർട്സ് ലവേഴ്സ് അസോസിയേഷൻ ട്രഷറർ അജിത് ഗോപിനാഥ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

