എം.എസ്.എസ് യൂത്ത് ഫെസ്റ്റ് ശ്രദ്ധേയമായി
text_fields‘എം.എസ്.എസ് യൂത്ത് ഫെസ്റ്റ് 2025’ൽ ഓവറോൾ
ചാമ്പ്യൻഷിപ് നേടിയ ഗൾഫ് ഏഷ്യൻ സ്കൂൾ ഷാർജ ടീം
ദുബൈ: 54ാമത് ഈദുൽ ഇത്തിഹാദിന്റെ ഭാഗമായി മോഡൽ സർവിസ് സൊസൈറ്റി ‘എം.എസ്.എസ് യൂത്ത് ഫെസ്റ്റ് 2025’ സംഘടിപ്പിച്ചു. ജലീൽ ഹോൾഡിങ്സ് പ്രായോജകരായ ടീച്ചർ ഓഫ് ദി ഫ്യൂച്ചർ അവാർഡ് വുഡ്ലിം പാർട്ട് സ്കൂൾ അധ്യാപിക സെൽഹ ഫിറോസക്ക് ജലീൽ ഹോൾഡിങ്സ് ഡയറക്ടർ ഡോ. സാക്കിർ കെ മുഹമ്മദ് കാഷ് പ്രൈസ് നൽകി.
അവസാന റൗണ്ടിലെത്തിയ 11 അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. ഗൾഫ് ഏഷ്യൻ സ്കൂൾ ഷാർജ ഓവറോൾ ചാമ്പ്യൻഷിപ് നേടി. ബെസ്റ്റ് പെർഫോമർ ഓഫ് ദി അവാർഡ് ജെം അവർ ഓൺ ഇന്ത്യൻ സ്കൂൾ അധ്യാപിക ഡെലിഷ ഡി സൂസക്ക് ലഭിച്ചു. ർഥികൾക്കായി കളറിങ്, പെൻസിൽ ഡ്രോയിങ്, കലിഗ്രാഫി, പബ്ലിക് സ്പീക്കിങ് തുടങ്ങിയ മത്സരങ്ങളും നടന്നു.
രക്ഷിതാക്കൾക്ക് വേണ്ടി വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം നേടിയവരുടെ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. പ്രോഗ്രാം കൺവീനർ ഇജാസ് മുഹമ്മദ് സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ നസീർ അബൂബക്കർ, ട്രഷറർ അബ്ദുൽ മുത്തലിബ്, ജനറൽ കൺവീനർ ടി.വി. ഉമ്മർ എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷജിൽ ഷൗക്കത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

