ഉത്സവമേളം തീർത്ത് എം.എസ്.എസ് ദേശീയ ദിനാഘോഷം
text_fieldsദുബൈ: മോഡൽ സർവിസ് സൊസൈറ്റി (എം.എസ്.എസ്) സംഘടിപ്പിച്ച ദേശീയ ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ദുബൈ പൊലീസ് ഉദ്യോഗസ്ഥ സൈനബ് ഹാജി അബ്ബാസ് അബ്ദുല്ല പ്രാവുകളെ പറത്തി ഉദ്ഘാടനം ചെയ്തു. ഷാർജ ഇലക്ട്രിസിറ്റി ആൻഡ് ജല അതോറിറ്റി ചെയർമാൻ ഡോ. റാഷിദ് അൽല്ലീം മുഖ്യാതിഥിയായി. എം.എസ്.എസ് പ്രസിഡൻറ് യാക്കൂബ് ഹസൻ അധ്യക്ഷത വഹിച്ചു.
25ഒാളം സ്കൂളുകളിൽ നിന്നുള്ള 1500ഓളം വിദ്യാർഥികൾ മാറ്റുരച്ച വിവിധ കലാമത്സരങ്ങൾ ഗൾഫ് മേഖലയിലെ ഒരു സ്കൂൾ കലോത്സവത്തിെൻറ പ്രതീതി സൃഷ്ടിച്ചു. ഇൻറർ സ്കൂൾ ക്വിസ് മത്സരത്തിൽ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസ ബ്രാഞ്ച് ജേതാക്കളായി. വിദ്യാഭ്യാസ പരിശീലകനും പ്രചോദന പ്രഭാഷകനുമായ ഡോ. സംഗീത് ഇബ്രാഹിം ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.
ലൈഫ് ഹെൽത്ത് ഗ്രൂപ്പും ജലീൽ ഹോൽസിംഗ്സും പ്രായോജകരായ ചാമ്പ്യൻസ് ട്രോഫിയും ഗോൾഡ് കോയിൻസും ദുബൈ പൊലീസ് ഡിപ്പാർട്മെൻറിലെ ക്യാപ്റ്റൻ മുഹമ്മദ് സബീൽ മുഹമ്മദ്, ഡോ. സാക്കിർ കെ. മുഹമ്മദ് (യു. കെ), ഷജിൽ ഷൗക്കത്ത് തുടങ്ങിയവർ മത്സര വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. നസീർ അബൂബക്കർ സ്വാഗതവും കാസിം പുത്തൻപുരക്കൽ നന്ദിയും പറഞ്ഞു. അടുത്തവർഷം യു.എ.ഇയിലെ മുഴുവൻ സ്കൂളുകളെയും പങ്കെടുപ്പിച്ച് മെഗാ സ്കൂൾ ഫെസ്റ്റിവൽ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
