ഇഫ്താർ വിതരണം സജീവമാക്കി എം.എസ്.എസ്
text_fieldsഎം.എസ്.എസിന്റെ നേതൃത്വത്തിൽ നടന്ന ഇഫ്താർ പാക്കറ്റ് വിതരണം
ദുബൈ: ഒരു പതിറ്റാണ്ടിലേറെയായി മോഡൽ സർവിസ് സൊസൈറ്റി (എം.എസ്.എസ്) നടത്തിവരുന്ന ഇഫ്താർ പാക്കറ്റ് വിതരണത്തിന് ഈ വർഷവും തുടക്കമായി. ദിവസവും അയ്യായിരത്തിലേറെ ഇഫ്താർ പാക്കറ്റുകളാണ് ഷാർജ സജ്ജ, അൽ നഹദ, ദുബൈ മുഹൈസിന ജബൽ അലി എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നത്.
നൂറോളം വളന്റിയർമാർ ഈ വിതരണത്തിൽ സജീവമാകുന്നു. അർഹരായവരെ കണ്ടെത്തി കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വിതരണമെന്ന് എം.എസ്.എസ് ചെയർമാൻ എം.സി. ജലീൽ അറിയിച്ചു. ജനറൽ സെക്രട്ടറി സിദ്ദീഖ് പാലോട്ട്, പി.എസ്. നിസ്താർ, എം.വി. ഷെബിൻ, ഫയ്യാസ് അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. സഹകരിക്കാൻ താൽപര്യമുള്ളവർ 055-4044061 എന്ന നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

