എം.എസ്.സി വിർച്യൂസ വരുന്നു; പേരിടൽ ചടങ്ങ് ആഘോഷമാകും
text_fieldsഎം.എസ്.സി വിർച്യൂസ
ദുബൈ: ദുബൈയുടെ ആഡംബര കപ്പലായ എം.എസ്.സി വിർച്യൂസ ഇൗ വർഷം അവസാനം നീറ്റിലിറക്കിയേക്കും. ആഘോഷമായ പേരിടൽ ചടങ്ങ് നവംബർ 27ന് മിന റാശിദ് പോർട്ടലിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബൈ ടൂറിസം വകുപ്പ്, ഡി.പി വേൾഡ്, എമിറേറ്റ്സ് എയർലൈൻ എന്നിവയുടെ സംയുക്ത സംരംഭമാണിത്.
വർച്യൂസോ എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് പുതിയ പേരിട്ടിരിക്കുന്നത്. യു.എ.ഇയുടെ 50ാം വാർഷികം, എക്സ്പോ 2020 എന്നിവയുടെ ഭാഗമായി പേരിടൽ ചടങ്ങ് നടത്താനാണ് പദ്ധതി. പ്രമുഖർ പെങ്കടുക്കുന്ന സംഗീതനിശയും ഇതോടനുബന്ധിച്ച് അരങ്ങേറും. വ്യോമ ഗതാഗതത്തിൽ എന്നത് പോലെ ജലഗതാഗതത്തിലും ദുബൈയുടെ അപ്രമാദിത്യം നേടാൻ വിവിധ പദ്ധതികൾ ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

