Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ...

യു.എ.ഇയിൽ യൂനിവേഴ്​സിറ്റി പ്രവേശനത്തിന്​ ഇനി എംസാറ്റ്​ വേണ്ട

text_fields
bookmark_border
uae unversity 897
cancel

ദുബൈ: യു.എ.ഇയിലെ യൂനിവേഴ്​സിറ്റികളി​ലെ പ്രവേശനത്തിന്​ ഇനി എംസാറ്റ്​ പരീക്ഷ നിർബന്ധമില്ല. 2023-24 അധ്യയന വർഷം മുതൽ ഇത്​ പ്രാബല്യത്തിൽവരുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതോടെ, പ്രവാസി വിദ്യാർഥികൾ അടക്കമുള്ളവർക്ക്​ എംസാറ്റ്​ എന്ന കടമ്പയില്ലാതെ യു.എ.ഇയിലെ സർവകലാശാലകളിൽ പ്രവേശനം നേടാൻ കഴിയും.

നേരത്തെ, എമിറേറ്റ്​സ്​ സ്റ്റാൻഡഡൈസിഡ്​ ടെസ്​റ്​ (എംസാറ്റ്​) പാസാകുന്നവർക്ക്​ മാത്രമാണ്​ സർവകലാശാല പ്രവേശനം അനുവദിച്ചിരുന്നത്​. വിദ്യാർഥികളുടെ നിലവാരം പരിശോധിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഈ പരീക്ഷ. എന്നാൽ, യു.എ.ഇയിലെ ഇന്ത്യൻ യൂനിവേഴ്​സിറ്റികളിൽ പ്രവേശനത്തിന്​ എംസാറ്റ്​ ആവശ്യമായിരുന്നില്ല. പുതിയ നിർദേശം പ്രാബല്യത്തിലായതോടെ മറ്റ്​ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക്​ യു.എ.ഇ സർവകലാശാലകളിൽ പ്രവേശനം നേടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MSAT
News Summary - MSAT is no longer required for university admission in the UAE
Next Story