Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എസ്. ധോണി മലബാർ ഗോൾഡിന്റെ ബ്രാൻഡ് അംബാസഡർ

text_fields
bookmark_border
മലബാർ ഗോൾഡുമായി കൈകോർക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ധോണി
എം.എസ്. ധോണി മലബാർ ഗോൾഡിന്റെ ബ്രാൻഡ് അംബാസഡർ
cancel
camera_alt

മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, എം.എസ്. ധോണിയെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായി സ്വാഗതം ചെയ്യുന്നു. മലബാർ ഗ്രൂപ്പ് ഇന്ത്യ ഓപറേഷൻസ് മാനേജിങ്​ ഡയറക്ടർ ഒ. അഷർ, ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്​ ഡയറക്ടർ ഷംലാൽ അഹമ്മദ്, റൂസാൻ അഷർ എന്നിവർ സമീപം

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജ്വല്ലറി റീട്ടെയ്​ലറായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണിയെ നിയമിച്ചു. 'റെസ്പോൺസിബിൾ ജ്വല്ലറി' (ഉത്തരവാദിത്തമുള്ള ജ്വല്ലറി) എന്ന ആശയം മുൻനിർത്തിയാണ് ധോണിയുമായി മലബാർ ഗോൾഡ് ദീർഘകാല പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സുതാര്യതക്കും വിശ്വാസ്യതക്കും ഊന്നൽ നൽകുന്ന ഈ കൂട്ടുകെട്ടിലൂടെ ഉത്തരവാദിത്ത ബിസിനസ്​ രീതികളും ഉപഭോക്തൃ കേന്ദ്രീകൃത മൂല്യങ്ങളും കൂടുതൽ ശക്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആഗോളതലത്തിലുള്ള 450ലേറെ മലബാർ ഗോൾഡ് ഷോറൂമുകൾ വഴി ടെലിവിഷൻ, പത്രങ്ങൾ, ഡിജിറ്റൽ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, റേഡിയോ, സിനിമ, ഔട്ട്-ഓഫ്-ഹോം മീഡിയ എന്നിവയിലൂടെ വിപുലമായ പ്രചാരണ പരിപാടികൾ നടപ്പിലാക്കും. വിലനിർണയത്തിലെ സുതാര്യത, 100 ശതമാനം ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ, ഗുണമേന്മ ഉറപ്പാക്കിയ പ്രകൃതിദത്ത ഡയമണ്ടുകൾ, ന്യായമായ വില, ബൈബാക്ക് പോളിസി, ആജീവനാന്ത സംരക്ഷണം, ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ് തുടങ്ങിയ 'മലബാർ പ്രോമിസുകൾ' വഴി ഉപഭോക്താക്കൾക്ക് പൂർണ വിശ്വാസത്തോടെ ആഭരണങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം കമ്പനി നൽകുന്നുണ്ട്.

സത്യസന്ധത, അച്ചടക്കം, സ്ഥിരതയാർന്ന പ്രകടനം എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസം നേടിയ വ്യക്തിത്വമാണ് ധോണിയെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ഇന്നത്തെ ഉപഭോക്താക്കൾ മികച്ച ഉൽപന്നങ്ങൾക്കൊപ്പം സുതാര്യതയും വിശ്വാസ്യതയും പ്രതീക്ഷിക്കുന്നുണ്ട്​. ധാർമികമായ ബിസിനസ്​ രീതികളിലൂടെ ഈ പ്രതീക്ഷകൾ നിറവേറ്റാൻ കമ്പനി ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധോണിയുടെ സാന്നിധ്യം ഉപഭോക്താക്കളിൽ കൂടുതൽ ആത്മവിശ്വാസം വളർത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കരിയറിലുടനീളം പുലർത്തിയ അതേ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മലബാർ ഗോൾഡുമായി കൈകോർക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ധോണി പ്രതികരിച്ചു. ബ്രാൻഡിന്റെ സുതാര്യതയും ഉത്തരവാദിത്തമുള്ള സമീപനവുമാണ് തന്നെ ഇതിലേക്ക് ആകർഷിച്ചത്​. ശരിയായ വിവരങ്ങൾ മനസ്സിലാക്കി പൂർണ വിശ്വാസത്തോടെ ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ കമ്പനിക്കൊപ്പം പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - എം.എസ്. ധോണി മലബാർ ഗോൾഡിന്റെ ബ്രാൻഡ് അംബാസഡർ
Next Story