Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.പി വീരേന്ദ്രകുമാർ അനുസ്മരണം 31ന്

text_fields
bookmark_border
എം.പി വീരേന്ദ്രകുമാർ അനുസ്മരണം 31ന്
cancel

ദുബൈ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും ശ്രദ്ധേയനായ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന എം.പി വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം മേയ് 31ന് ദുബൈയിൽ സംഘടിപ്പിക്കുമെന്ന് ജനതാ കൾച്ചറൽ കമ്മിറ്റി യു.എ.ഇ ഘടകം അറിയിച്ചു. രാവിലെ 10.30 ന് ദുബൈ തമർ ഇൻ ഹോട്ടൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ യു.എ.ഇയിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകരും എഴുത്തുകാരും മാധ്യമപ്രവർത്തകരും പങ്കെടുക്കും.

ജനതാ കൾച്ചറൽ കമ്മിറ്റി യു.എ.ഇ പ്രസിഡന്‍റ്​ പി.ജി. രാജേന്ദ്രന്‍റെ അധ്യക്ഷതയിൽ ദുബൈൽ ചേർന്ന യോഗത്തിൽ ഓവർസീസ് പ്രസിഡന്‍റ്​ ടി.ജെ. ബാബു മുഖ്യപ്രഭാഷണം നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലവും യോഗം വിലയിരുത്തി. പരാജയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച ഏകാധിപത്യ ശൈലിയും കമ്യൂണിസ്റ്റ് നേതാവിന് യോജിക്കാത്ത ജീവിതരീതിയും കാരണമായെന്നാണ് യോഗം വിലയിരുത്തിയത്. ഇടത് മുന്നണിയെ ഒരു വ്യക്തിക്ക് വേണ്ടി ബലികൊടുക്കാനുള്ളതല്ലെന്നും പ്രതിപക്ഷ നേതൃത്വത്തിൽ നിന്ന് പിണറായി വിജയൻ മാറിനിൽക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. യോഗത്തിൽ മുൻ കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ ദിവ്യമണി, സുരേന്ദ്രൻ പയ്യോളി, മണിമിത്തൽ, പ്രജിത് ലാൽ, അനീഷ് സജീവൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടെന്നിസൻ ചേന്നപ്പിള്ളി സ്വാഗതവും അനീഷ് നന്ദിയും രേഖപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MP Veerendra Kumar's memorial service on the 31st
Next Story