‘ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു’ സിനിമ പോസ്റ്റർ പ്രകാശനം ചെയ്തു
text_fields‘ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു’ സിനിമ പോസ്റ്റർ സക്കറിയ മുഹമ്മദ് പ്രകാശനം ചെയ്യുന്നു
ദുബൈ: മണികണ്ഠൻ കലാഭവൻ രചന നിർവഹിക്കുന്ന ‘ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു’ സിനിമയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ഡിവിനിറ്റി ഫിലിംസിന്റെ ബാനറിൽ ബോളിവുഡ് നിർമാതാക്കളായ ഹർഷവർധൻ ഡിയോ, യോഗേഷ് ഭാട്ടിയ എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ സംവിധായകൻ നവാഗതനായ ശ്രീശൻ ബാലകൃഷ്ണനാണ്. നടൻ ജോയ് മാത്യുവാണ് നായകൻ. ദുബൈയിലെ ഏഷ്യാന ഹോട്ടലിലെ മെഹ്മാൻ ഹാളിൽ നടന്ന ചടങ്ങിൽ 1971 ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ സക്കറിയ മുഹമ്മദ് പോസ്റ്റർ പ്രകാശനം ചെയ്തു.
മണികണ്ഠൻ കലാഭവൻ എഴുതിയ ‘മമ’ എന്ന ചെറുകഥയാണ് സിനിമയുടെ ഇതിവൃത്തം. ഡിസംബറിലും ജനുവരിയിലുമായി പാലക്കാട്ടെ കഞ്ചിക്കോട്ടും പരിസരങ്ങളിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഫോട്ടോഗ്രഫി ബിക്കി ബോസ് ആണ്. തമിഴ് സംവിധായകൻ മൈക്കിൾ അരുൺ അസോസിയേറ്റ് സംവിധായകനാകുന്ന സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാർ ജിൻസ് കുര്യാക്കോസും രാജേഷ് ജോണിയുമാണ്. ജൂൺ ടെക്നോളജി കമ്പനിയാണ് വി.എഫ്.എക്സ് തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

