അബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദുഃഖവെള്ളി ശുശ്രൂഷ
text_fieldsഅബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷ
അബൂദബി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓർമ പുതുക്കി അബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ (ജോർജിയൻ തീർഥാടന കേന്ദ്രം). ദുഃഖവെള്ളി ശുശ്രൂഷകൾ മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിലും വൈ. തോമസ് മുട്ടുവേലി കോറെപ്പിസ്കോപ്പ, ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യു, അസി. വികാരി ഫാ. മാത്യൂ ജോൺ എന്നിവരുടെ സഹ കാർമികത്വത്തിലും നടത്തി.
രാവിലെ 8 മണി മുതൽ നടന്ന ദുഃഖവെള്ളി നമസ്കാരത്തിലും പ്രദക്ഷിണത്തിലും, സ്ലീബാ വന്ദനവ് ശുശ്രൂഷയിലും ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. ഹാശാ ആഴ്ചയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ഇടവക ട്രസ്റ്റീ ഡാനിയേൽ തോമസ്, ഇടവക സെക്രട്ടറി റെജി ഉലഹന്നാൻ, ഇടവക മാനേജിങ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

