പര്‍വതനിരകളിലെ അപകടം : ദുരന്തം ഒഴിവാക്കാന്‍ റാക് സിവില്‍ ഡിഫന്‍സ് –പൊലീസ് കര്‍മപദ്ധതി
text_fieldsപര്‍വതനിരകളില്‍ സന്ദര്‍ശകര്‍ അപകടത്തില്പ്പെടുന്നതുമായി ബന്ധപ്പെട്ട് റാക് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബിയും പൊലീസ് സെന്‍ട്രല്‍ ഓപറേഷന് ഡയറക്ടര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദിയും തമ്മില്‍ നടന്ന ചർച്ച
റാസല്‍ഖൈമ: വിനോദത്തിന് പര്വതനിരകളിലെത്തുന്നവര് അപകടത്തില്‍പ്പെടുന്നത് പതിവാകുന്ന സാഹചര്യത്തില്‍ ദുരന്തങ്ങളൊഴിവാക്കാന്‍ റാക് സിവില്‍ ഡിഫന്‍സും പൊലീസും സംയുക്ത പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്കുന്നു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി മലനിരകളിലെത്തുന്ന സഞ്ചാരികള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതായി റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന് ഡയറക്ടര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി വ്യക്തമാക്കി. സമൂഹസുരക്ഷയില് റാക് പൊലീസും വ്യത്യസ്ത വകുപ്പുകളുമായി സഹകരിച്ചാണ് സിവില്‍ ഡിഫന്‍സിെൻറ പ്രവര്‍ത്തനമെന്ന് റാക് സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി പറഞ്ഞു. പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനും രാജ്യത്തിനും വേഗത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വകുപ്പുകള്‍ തമ്മിലുള്ള കൂടിയാലോചനകളിലൂടെ കഴിയുമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഈ മേഖലയിലെ അപകടവര്ധന ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ടൂറിസം വികസന വകുപ്പ്, ജനറല്‍ സര്‍വിസ്, ആംബുലന്‍സ് സര്‍വിസ്, നഗരസഭ തുടങ്ങി വിവിധ വകുപ്പുകളുടെ വിപുല യോഗം അടുത്ത വാരം നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

