മൊട്ട ഗ്ലോബൽ യു.എ.ഇ ചാപ്റ്റർ രൂപവത്കരിച്ചു
text_fieldsമൊട്ട ഗ്ലോബൽ യു.എ.ഇ ചാപ്റ്റർ അംഗങ്ങൾ ദുബൈ ഫ്രെയ്മിൽ ഒരുമിച്ച് കൂടിയപ്പോൾ
ദുബൈ: ‘മൊട്ട ഗ്ലോബൽ ഇന്റർനാഷനൽ യു.എ.ഇ ചാപ്റ്റർ രൂപവത്കരിച്ചു. മുഴുവൻ എമിറേറ്റുകളിലേയും മൊട്ടകൾ ദുബൈ ഫ്രെയ്മിനടുത്ത് ഒരുമിച്ച് കൂടിയാണ് പുതിയ ചാപ്റ്ററിന് രൂപം നൽകിയത്. മോഹൻ പയ്യോളിയും ഷിലിൻ ചന്ദ്രനും യോഗത്തിന് നേതൃത്വം നൽകി.
മുഹമ്മദ് ഷാഫി, ജിബി, ബിജു പാറക്കൽ, ഷാജൻ, ഹാംജിത് ഹാഷിം, കൃഷ്ണപ്രസാദ്, രാംകിഷോർ, ബക്കർ, നാസർ എന്നിവർ ആശംസകൾ നേർന്നു. പുതിയ ചാപ്റ്റർ രൂപവത്കരിച്ചതോടെ 22 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കൂട്ടായ്മയായി മൊട്ട ഗ്ലോബൽ ഇന്റർനാഷനൽ മാറി. തൃശൂരിൽ ആഗസ്റ്റ് 15ന് സ്റ്റാൻഡ്അപ്പ് കൊമേഡിയൻ സജീഷ് കുട്ടനല്ലൂരിന്റെ നേതൃത്വത്തിലാണ് മൊട്ട ഗ്ലോബൽ ഇന്റർനാഷനൽ എന്ന കൂട്ടായ്മ രൂപവത്കരിച്ചത്.
കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ശാരീരിക അധിക്ഷേപത്തിനെതിരായ ‘സ്റ്റോപ് ബോഡി ഷെയിമിങ്’ എന്ന കാമ്പെയിനിനും കൂട്ടായ്മ തുടക്കമിട്ടിരിക്കുകയാണ്. വിവിധ രീതിയിൽ ബോഡിഷെയിമിങ് അനുഭവിക്കുന്നവരെ ചേർത്തുനിർത്താനും അവരുടെ ഉന്നമനത്തിനായി കൂട്ടായ്മ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

