മോട്ടിവേഷൻ പാഠങ്ങൾ
text_fieldsഗള്‍ഫിലെ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയമന്ത്രങ്ങളുടെ പ്രകാശനം ബുധനാഴ്ച രാത്രി ഒമ്പതിന് നടക്കും. അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ സമീറിന് ആദ്യ പ്രതി നല്‍കി യൂറോപ്യന്‍ ഡിജിറ്റല്‍ യൂനിവേഴ്സിറ്റി ചാന്‍സലര്‍ പ്രഫ. സിദ്ദീഖ് മുഹമ്മദാണ് പുസ്തകം പ്രകാശനം ചെയ്യുക.
ഡോ. നജീബ് മുഹമ്മദ് അധ്യക്ഷത വഹിക്കും. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമായ മോട്ടിവേഷൻ പാഠങ്ങളാണ് പുസ്‌തകത്തിലുള്ളത്. മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരമാണിത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. ഡോ. അമാനുല്ല വടക്കാങ്ങരയുടെ 65ാമത് പുസ്തകമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

