Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമദേഴ്‌സ്...

മദേഴ്‌സ് എന്‍ഡോവ്‌മെന്റ്: അബൂദബി ലേലത്തിൽ 7.83കോടി സമാഹരിച്ചു

text_fields
bookmark_border
മദേഴ്‌സ് എന്‍ഡോവ്‌മെന്റ്: അബൂദബി ലേലത്തിൽ 7.83കോടി സമാഹരിച്ചു
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി പൊ​ലീ​സ് ന​ട​ത്തി​യ ‘മോ​സ്റ്റ് നോ​ബി​ള്‍ ന​മ്പേ​ഴ്‌​സ്’ ജീ​വ​കാ​രു​ണ്യ ലേ​ല​ത്തി​ന്റെ മൂ​ന്നാം എ​ഡി​ഷ​നി​ല്‍ സ​മാ​ഹ​രി​ച്ച​ത് 7.83കോ​ടി​യി​ലേ​റെ ദി​ര്‍ഹം. എ​മി​റേ​റ്റ്‌​സ് ഓ​ക്ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ലേ​ല​ത്തി​ല്‍ സ​മാ​ഹ​രി​ച്ച പ​ണം യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ച മ​ദേ​ഴ്‌​സ് എ​ന്‍ഡോ​വ്‌​മെ​ന്റ് പ​ദ്ധ​തി​ക്ക്​ കൈ​മാ​റും. 555 ലൈ​സ​ന്‍സ് പ്ലേ​റ്റു​ക​ളാ​ണ് ഓ​ണ്‍ലൈ​ന്‍ ലേ​ല​ത്തി​ല്‍ വെ​ച്ച​ത്.

മ​ദേ​ഴ്‌​സ് എ​ന്‍ഡോ​വ്‌​മെ​ന്റ് കാ​മ്പ​യി​നി​ലേ​ക്ക് ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ന​ട​ത്തി​യ ലേ​ല​ത്തി​ല്‍ ബി​സി​ന​സു​കാ​രും ജീ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. മാ​താ​ക്ക​ളെ ആ​ദ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോ​ക​ത്തു​ട​നീ​ളം വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ന​ല്‍കു​ന്ന​തി​ന് 100 ദി​ര്‍ഹ​മി​ന്റെ എ​ന്‍ഡോ​വ്മെ​ന്റ് നി​ധി സ്വ​രൂ​പി​ക്കു​ക​യാ​ണ് കാ​മ്പ​യി​ന്റെ ല​ക്ഷ്യം. മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്​​തൂം ഗ്ലോ​ബ​ല്‍ ഇ​നീ​ഷ്യേ​റ്റി​വ് ആ​ണ് കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ലോ​ക​ത്തു​ട​നീ​ളം വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiAuctionMother's Endowment
News Summary - Mother's Endowment: earned 7.83 Crore in Abu Dhabi Auction
Next Story